ന്യൂഡൽഹി: അടുത്ത കൃഷി വർഷം ഭക്ഷ്യധാന്യ ഉത്പാദനം 27.4 കോടി ടൺ ആയി ഉയർത്താനാകുമെന്ന് സർക്കാർ പ്രതീക്ഷ. കാലവർഷം അനുകൂലമായാൽ കാർഷിക മേഖലയിൽ നാല് ശതമാനം വളർച്ചയും പ്രതീക്ഷിക്കുന്നു. ജൂലൈ മുതൽ ജൂൺ വരെയാണ് ഇന്ത്യയിൽ കൃഷി വർഷം. രണ്ടു വർഷത്തെ വരൾച്ചയ്ക്കു ശേഷം മികച്ച മഴ ലഭിച്ചതിനാൽ 27.19 കോടി ടൺ ഭക്ഷ്യധാന്യം ഉത്പാദിപ്പിക്കാൻ കഴിഞ്ഞതായും കാർഷിക മന്ത്രായലം അറിയിച്ചു. 2016-17ൽ തെക്കു കിഴക്കൻ മൺസൂൺ അനുകൂലമായാൽ പ്രതീക്ഷിക്കുന്ന ഉത്പാദനം കൈവരിക്കാൻ സാധിക്കുമെന്ന് കേന്ദ്ര ഭക്ഷ്യമന്ത്രി രാധാമോഹൻ സിംഗ് പ്രത്യാശ പ്രകടിപ്പിച്ചു.