നെടുന്പാശേരി: കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ടിന് സേവനമികവിനുള്ള, എയർപോർട്ട് കൗണ്‍സിൽ ഇന്റർനാഷണലിന്റെ അംഗീകാരം ലഭിച്ചു. വിമാനത്താവള ഓപ്പറേറ്റർമാരുടെ അന്താരാഷ്ട്ര സംഘടനയാണിത്. സിയാലിന് ആഗോളതലത്തിൽ മൂന്നാം സ്ഥാനമാണ് ലഭിച്ചിട്ടുള്ളത്. ഒന്നാം സ്ഥാനത്ത് ഹൈദരാബാദും രണ്ടാം സ്ഥാനത്ത് ചൈനയിലെ ചാങ്ചുൻ ഹോ ഹോത്ത് വിമാനത്താവളവുമാണ്.
പ്രതിവർഷം 50 ലക്ഷം മുതൽ ഒന്നര കോടി വരെ യാത്രക്കാർ സഞ്ചരിക്കുന്ന വിമാനത്താവളങ്ങൾക്കു നല്കുന്ന ബഹുമതിയാണിത്. ആറ് ലക്ഷം യാത്രക്കാരെ പങ്കെടുപ്പിച്ചാണ് സർവേ സംഘടിപ്പിച്ചത്. യാത്രാസൗകര്യം, സുരക്ഷ, ഭക്ഷണശാല, ശുചിമുറികൾ, ചെക്ക് ഇൻ തുടങ്ങി 34 സൗകര്യങ്ങൾ സംബന്ധിച്ച ചോദ്യാവലിയാണ് യാത്രക്കാർക്കു നല്‍കിത്. യാത്രക്കാരെ നേരിൽക്കണ്ടാണ് സർവേ നടത്തിയത്. 176 രാജ്യങ്ങളിലെ 1940 വിമാനത്താവളങ്ങൾ സർവേ നടത്തിയ സംഘടനയിലെ അംഗങ്ങളാണ്. 2016ലെ ബഹുമതിയാണിത്.