കോട്ടയം: ലൈഫ് ഇൻഷ്വറൻസ് കോർപറേഷൻ ഓഫ് ഇന്ത്യ ആധാർ കാർഡ് ഉടമകളായ പുരുഷന്മാർക്കുവേണ്ടി ആധാർ സ്തംഭ് എന്ന പദ്ധതിയും സ്ത്രീകൾക്കായി ആധാർശില എന്ന പദ്ധതിയും ആരംഭിച്ചു.
എട്ടു മുതൽ 55 വയസുവരെ പ്രായമുള്ളവർക്കായാണ് ഈ പോളിസി. കാലാവധി 10 മുതൽ 20 വർഷം വരെയും പോളിസി തുക 75,000 മുതൽ 3,00,000 രൂപയുമാണ്. അഞ്ചു വർഷ കാലാവധി പൂർത്തിയാക്കിയ പോളിസികൾക്ക് ഇൻഷ്വറൻസ് പരിരക്ഷയ്ക്കു പുറമേ ലോയൽറ്റി അഡീഷനും അർഹതയുണ്ട്. മൂന്നു വർഷം പ്രീമിയം അടച്ച പോളിസികൾക്ക് ആറു മാസം വരെയും അഞ്ചുവർഷം അടച്ച പോളിസികൾക്ക് രണ്ടുവർഷം വരെയും പ്രീമിയം അടവ് മുടങ്ങിയാലും ഇൻഷ്വറൻസ് പരിരക്ഷ ലഭ്യമാണ്. കൂടാതെ വായ്പാസൗകര്യം, അപകടമരണാനുകൂല്യം, മച്യൂരിറ്റി ബെനിഫ്റ്റ് എന്നിവയും ലഭിക്കും. കാലാവധിക്കുള്ളിൽ മരണം സംഭവിച്ചാൽ സ്ത്രീകൾക്കായുള്ള ആധാർശില പദ്ധതിയിൽ അടിസ്ഥാന പോളിസി തുകയുടെ പത്തു ശതമാനം അധികം ഇൻഷ്വറൻസ് ലഭിക്കും.