മുംബൈ: റിസർവ് ബാങ്കിന്റെ വിദേശനാണ്യശേഖരം 88.9 കോടി ഡോളർ വർധിച്ചു. ഏപ്രിൽ 14ന് അവസാനിച്ച രണ്ടാഴ്ചയിൽ 36,988.7 കോടി ഡോളറാണു വിദേശനാണ്യശേഖരം. തലേ ആഴ്ച ശേഖരത്തിൽ 95.64 കോടി ഡോളർ കുറവുണ്ടായിരുന്നു. കഴിഞ്ഞ സെപ്റ്റംബർ 30ലുണ്ടായിരുന്ന 37,199 കോടി ഡോളറാണ് വിദേശനാണ്യശേഖരത്തിന്റെ റിക്കാർഡ്.