ന്യൂഡൽഹി: ഇന്ത്യൻ പാസഞ്ചർ വെഹിക്കിൾ വിഭാഗത്തിൽ മാരുതി സുസുകി ഇന്ത്യ തങ്ങളുടെ സ്ഥാനം കൂടുതൽ ഉറപ്പുള്ളതാക്കി. 2016-17 ധനകാര്യവർഷത്തിലെ ബെസ്റ്റ് സെല്ലിംഗ് കാറുകളിൽ ആദ്യ പത്തിൽ ഏഴും മാരുതിയിൽനിന്നിറങ്ങിയവ. തുടർച്ചയായ 13-ാം വർഷവും ജനപ്രിയത വെളിപ്പെടുത്തിയ ആൾട്ടോ ഒന്നാം സ്ഥാനത്ത് തുടരുന്നു.
സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്ചറേഴ്സ് (സിയാം) പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോർട്ടിലാണ് ഇക്കാര്യം സൂചിപ്പിട്ടുള്ളത്. രാജ്യത്തെ പാസഞ്ചർ വെഹിക്കിൾ വിപണിയുടെ 35 ശതമാനം കൈയാളുന്ന മാരുതി സുസുകി പോയ വർഷം 2,41,635 ആൾട്ടോ കാറുകൾ നിരത്തിലിറക്കി. മാരുതിയുടേതന്നെ വാഗൺ ആർ, സ്വിഫ്റ്റ് ഡിസയർ, സ്വിഫ്റ്റ്, ഹ്യുണ്ടായി എലൈറ്റ് ഐ20, ഗ്രാൻഡ് ഐ10, മാരുതിയുടെ പ്രീമിയം ഹാച്ച്ബാക്ക് ബലേനോ, റെനോ ക്വിഡ്, മാരുതി വിറ്റാര ബ്രസ, മാരുതി സെലേറിയോ എന്നീ മോഡലുകളാണ് രണ്ടു മുതൽ പത്തു വരെയുള്ള സ്ഥാനങ്ങളിൽ.