കോട്ടയം: ഇന്ത്യൻ റബർ ഉപഭോക്തൃരാജ്യങ്ങളിൽ മുന്നിൽ ഇറാനും ശ്രീലങ്കയും. കയറ്റുമതിയിലാകട്ടെ ബ്ലോക്ക് റബറിനെക്കാൾ പിന്നിലാണു ഷീറ്റിന്റെ അളവ്. കഴിഞ്ഞ സാന്പത്തിക വർഷം കൂടുതൽ കയറ്റുമതിയും ലാറ്റക്സായിരുന്നു.
2013-14 സാന്പത്തിക വർഷമുണ്ടായ 5,398 ടണ്‍ കയറ്റുമതിയിൽ 1,406 ടണ്ണും ഇറാനിലേക്കായിരുന്നു. 2015-16 വർഷത്തെ 865 ടണ്‍ കയറ്റുമതിയിൽ 480 ടണ്ണും വാങ്ങിയത് ഇറാനാണ്. 2014-15 കയറ്റുമതിയിൽ നേപ്പാൾ (174 ടണ്‍) രണ്ടാമതും ശ്രീലങ്ക (152) മൂന്നാമതുമുണ്ട്. യുഎഇയിലേക്ക് 66, സൗദി അറേബ്യ-മൂന്ന് ടണ്‍ ക്രമത്തിൽ കയറ്റുമതി നടന്നു.
2013-14ൽ ഇറാനു പിന്നിൽ ശ്രീലങ്ക (1,889 ടണ്‍), നേപ്പാൾ (312), യുഎഇ (47), സൗദി അറേബ്യ (92), ദുബായ് (42), പലസ്തീൻ (16), ചൈന (570), ഫ്രാൻസ് (19), ബൽജിയം (169), തുർക്കി (21), ജർമനി (263), സ്പെയിൻ (101), ഈജിപ്ത് (315), ഇസ്രയേൽ (56), മലേഷ്യ (34) തുടങ്ങിയ രാജ്യങ്ങളുണ്ട്.
2013-14ൽ 486 ടണ്‍ ബ്ലോക്ക് റബറും 227 ടണ്‍ സംസ്കരിച്ച ലാറ്റക്സും 152 ടണ്‍ ഷീറ്റുമാണ് അയച്ചത്. ഏറ്റവും മികച്ച ഷീറ്റുണ്ടാക്കിയാലും വിദേശവിപണയിൽ ബ്ലോക്ക് റബറിനുതന്നെ ഡിമാൻഡ്. 2016-17ലെ കയറ്റുമതി 13,023 ടണ്‍ ലാറ്റക്സും 6,508 ടണ്‍ ബ്ലോക്ക് റബറും 363 ടണ്‍ ഷീറ്റുമായിരുന്നു. കേരളത്തിൽ 65 ശതമാനം റബറും ഷീറ്റായി സംസ്കരിക്കുകയാണ്.