ന്യൂഡൽഹി: ദക്ഷിണകൊറിയൻ കമ്പനിയായ സാംസംഗിന്റെ ഏറ്റവും പുതിയ മോഡലുകളായ ഗാലക്സി എസ് 8, ഹാലക്സി എസ് 8 പ്ലസ് ഫോണുകൾ ഇന്ത്യയിൽ അവതരിപ്പിച്ചു. ഇരു ഫോണുകളുടെയും മുൻകൂർ ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്. ടെലികോം കന്പനിയായ റലയൻസ് ജിയോ ഇൻഫോകോം സാംസംഗുമായി സഹകരിച്ച് ഡബിൾ ഡാറ്റാ ഓഫർ ഉപയോക്താക്കൾക്ക് വാഗ്ദാനം ചെയ്തു. ഇതുവഴി ഗാലക്സി എസ് 8, ഗാലക്സി എസ് 8പ്ലസ് ഫോണുകൾ വാങ്ങുന്നവർക്ക് 309 രൂപയുടെ ഡാറ്റാ പായ്ക്കിന് ഇരട്ടി മൂല്യം ലഭിക്കും.
പ്രതിദിനം രണ്ടു ജിബി വച്ച് എട്ടു മാസത്തേക്കാണ് ഈ ഓഫറിന്റെ കാലാവധി. ഓരോ മാസവും 309 രൂപയ്ക്ക് റീചാർജ് ചെയ്യണം. ഓഫർ കാലാവധി കഴിയുന്പോൾ പ്രതിദിനം ഒരു ജിബി ഡാറ്റാ എന്ന അടിസ്ഥാന പരിധിയിലേക്ക് മാറ്റപ്പെടും.
മേയ് അഞ്ചു മുതലാണ് ഡാറ്റാ ഓഫർ സാംസംഗ് എസ് 8, എസ് 8പ്ലസ് ഉപയോക്താക്കൾക്കു ലഭിച്ചുതുടങ്ങുക. ജിയോ പ്രൈം മെംബർഷിപ് എടുത്ത വരിക്കാർക്കു മാത്രമേ ഈ ഓഫർ ലഭ്യമായിരിക്കൂ എന്നും കമ്പനി അറിയിച്ചിട്ടുണ്ട്.
2 എംപി ഡുവൽ പിക്സൽ റിയർ കാമറ, 8 എംപി ഓട്ടോഫോക്കസ് ഫ്രണ്ട് കാമറ, 64 ജിബി ഇന്റേണൽ സ്റ്റോറേജുമുണ്ട്. രണ്ടു സ്മാർട്ട്ഫോണുകളിലും ഐറിസ് സ്കാനർ, ഫിംഗർപ്രിന്റ് സ്കാനർ, ഫേഷ്യൽ റെക്കഗ്നിഷൻ സംവിധാനങ്ങളും ഉൾക്കൊള്ളിച്ചിട്ടുണ്ട്. വയർലെസ് ചാർജിംഗാണ് മറ്റൊരു പ്രത്യേകത.