കൊച്ചി: മുത്തൂറ്റ് ഗ്രൂപ്പിന്റെ പതാകവാഹക കന്പനിയായ മുത്തൂറ്റ് ഫിനാൻസ് ലിമിറ്റഡിനെ ഇന്ത്യയിലെ ഏറ്റവും വിശ്വസ്ത ധനകാര്യ സേവന ബ്രാൻഡ് പട്ടികയിൽ ഉൾപ്പെടുത്തി. തുടർച്ചയായ രണ്ടാമത്തെ വർഷമാണു കന്പനി ഈ പട്ടികയിൽ ഇടം നേടുന്നതെന്നു മുത്തൂറ്റ് അധികൃതർ പത്രക്കുറിപ്പിൽ അറിയിച്ചു.
ടിആർഎ റിസേർച്ച് നടത്തിയ ദി ബ്രാൻഡ് ട്രസ്റ്റ് റിപ്പോർട്ട്, ഇന്ത്യ സ്റ്റഡി 2017ലൂടെയാണു ധനകാര്യ സേവന മേഖലയിലെ ഏറ്റവും വിശ്വസ്ത ബ്രാൻഡുകളുടെ പട്ടിക തയാറാക്കിയത്. മികവിനു ലഭിച്ച ഈ അവാർഡ് കന്പനിയുടെ ഉപഭോക്താക്കൾക്കും കന്പനിയുമായി ബന്ധപ്പെട്ട മറ്റുള്ളവർക്കും സമർപ്പിക്കുകയാണെന്നു മുത്തൂറ്റ് ഗ്രൂപ്പ് ചെയർമാൻ എംജി ജോർജ് മുത്തൂറ്റും മുത്തൂറ്റ് ഗ്രൂപ്പ് ഡയറക്ടർ അലക്സാണ്ടർ ജോർജ് മുത്തൂറ്റും പറഞ്ഞു.