+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇ​ക്കു​റി അ​ടി​പി​ടി​യും അ​പ​ക​ട​വു​മി​ല്ലാ​ത്ത വി​ഷു​വും ഈ​സ്റ്റ​റും

വൈ​പ്പി​ൻ: സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വ​നു​സ​രി​ച്ച് ദേ​ശീ​യ സം​സ്ഥാ​ന​പാ​ത​ക്ക​രു​കി​ലെ മ​ദ്യ​ശാ​ല​ക​ൾ നീ​ക്കം ചെ​യ്ത​തോ​ടെ വൈ​പ്പി​ൻ ക​ര​യി​ൽ ഇ​ത്ത​വ​ണ റോ​ഡ​പ​ക​ട​ങ്ങ​ളും അ​ടി​പ​ടി​ക​ളു​മി​ല്ലാ​ത
ഇ​ക്കു​റി അ​ടി​പി​ടി​യും അ​പ​ക​ട​വു​മി​ല്ലാ​ത്ത  വി​ഷു​വും ഈ​സ്റ്റ​റും
വൈ​പ്പി​ൻ: സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വ​നു​സ​രി​ച്ച് ദേ​ശീ​യ -സം​സ്ഥാ​ന​പാ​ത​ക്ക​രു​കി​ലെ മ​ദ്യ​ശാ​ല​ക​ൾ നീ​ക്കം ചെ​യ്ത​തോ​ടെ വൈ​പ്പി​ൻ ക​ര​യി​ൽ ഇ​ത്ത​വ​ണ റോ​ഡ​പ​ക​ട​ങ്ങ​ളും അ​ടി​പ​ടി​ക​ളു​മി​ല്ലാ​ത്ത ഈ​സ്റ്റ​ർ-​വി​ഷു ആ​ഘോ​ഷ​മാ​യി​രു​മെ​ന്ന് പോ​ലീ​സ്. സാ​ധാ​ര​ണ വി​ഷു, ഈ​സ്റ്റ​ർ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ഞാ​റ​ക്ക​ൽ മു​ന​ന്പം പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ ചു​രു​ങ്ങി​യ​ത് അ​ഞ്ചോ, ആ​റോ അ​ടി​പി​ടി​ക്കേ​സു​ക​ളും ഒ​ന്ന് ര​ണ്ട് അ​പ​ക​ട​ക്കേ​സു​ക​ളും ഉ​ണ്ടാ​കു​ക പ​തി​വാ​ണ്.
എ​ന്നാ​ൽ ഇ​ക്കു​റി ര​ണ്ട് സ്റ്റേ​ഷ​നു​ക​ളി​ലും ഇ​ത്ത​രം അ​ടി​പി​ടി​ക്കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ലെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്. മാ​ത്ര​മ​ല്ല മ​ദ്യ​ശാ​ല​യി​ലെ വ​ൻ​തി​ര​ക്കി​ൽ സം​സ്ഥാ​ന​പാ​ത​യി​ൽ ഞാ​റ​ക്ക​ലും, ചെ​റാ​യി ദേ​വ​സ്വം ന​ട​യി​ലും ഉ​ണ്ടാ​കു​ന്ന ഗ​താ​ഗ​ത​ക്കു​രു​ക്കും വാ​ഹ​നാ​പ​ക​ട​ങ്ങ​ളും ഇ​ത്ത​വ​ണ ഇ​ല്ലാ​താ​യ​തോ​ടെ പോ​ലീ​സി​നു വ​ൻ ത​ല​വേ​ദ​ന​യാ​ണ് ഒ​ഴി​വാ​യ​ത്. ആ​കെ ര​ണ്ട് വൈ​ൻ- ബി​യ​ർ പാ​ർ​ല​റു​ക​ളാ​ണ് ഇ​പ്പോ​ൾ വൈ​പ്പി​നി​ലു​ള്ള​ത്. ഇ​താ​ക​ട്ടെ സം​സ്ഥാ​ന പാ​ത​യി​ൽ നി​ന്നും ഏ​റെ അ​ക​ന്നു​ള്ള ചെ​റാ​യി ബീ​ച്ചി​ലാ​ണ്.
ചെ​റാ​യി​ലെ മ​ദ്യ​ശാ​ല​ക​ൾ പൂ​ട്ടി​യ​തോ​ടെ പ​ള്ളി​പ്പു​റം ബാ​ങ്കി​ന്‍റെ ചെ​റാ​യി ശാ​ഖ​യി​ലെ​ത്തു​ന്ന ഇ​ട​പാ​ടു​കാ​ർ​ക്കും ബാ​ങ്കി​ന്‍റെ സൂ​പ്പ​ർ​മാ​ർ​ക്ക​റ്റി​ലെ​ത്തു​ന്ന​വ​ർ​ക്കും ഏ​റെ ആ​ശ്വാ​സ​മാ​യി. വാ​ഹ​ന​ങ്ങ​ൾ​ക്ക് ക​ട​ന്നു​പോ​കാ​നും സാ​ധ്യ​മ​ല്ലാ​യി​രു​ന്നു. ഇ​വി​ടെ ഇ​പ്പോ​ൾ വി​ജ​ന​മാ​യി. അ​പ​ക​ട​ങ്ങ​ളും കു​റ​ഞ്ഞു. അ​തേ പോ​ലെ ഞാ​റ​ക്ക​ലി​ൽ സം​സ്ഥാ​ന​പാ​ത​യോ​ട് തൊ​ട്ട് ഇ​രു​ന്നി​രു​ന്ന മ​ദ്യ​ശാ​ല​ക്കു മു​ന്നി​ൽ വ​ൻ തി​ര​ക്കാ​യി​രു​ന്നു. മ​ദ്യ​പ​ൻ​മാ​രു​ടെ തി​ര​ക്കു​മൂ​ലം ഇ​വി​ടെ നി​ര​വ​ധി അ​പ​ക​ട​ങ്ങ​ൾ ഉ​ണ്ടാ​യി​ട്ടു​ണ്ട്. ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളാ​ണ് കൂ​ടു​ത​ലും അ​പ​ക​ട​ത്തി​ൽ പെ​ട്ടി​രു​ന്ന​ത്. ഇ​വി​ടെ​യും ഇ​പ്പോ​ൾ വി​ജ​ന​മാ​ണ്.