വൈപ്പിൻ: പത്തും പതിനൊന്നും വയസുള്ള ബാലികമാർക്കുനേരേ അതിക്രമം നടത്തിയ 49 കാരനെ ഞാറക്കൽ പോലീസ് പിടികൂടി.
ബാലിമാർക്കുനേരേ നഗ്നതാ പ്രദർശനം നടത്തുകയും അവരിൽ ഒരാളെ കയറിപ്പിടിക്കുകയും ചെയ്ത രണ്ടു സംഭവങ്ങളിലാണ് മാലിപ്പുറം വളപ്പ് സ്വദേശി പുതുവാശേരി പ്രദീപിനെ(49 )പിടികൂടിയത്. വീട്ടുകാർ നൽകിയ പരാതിയെ തുടർന്ന് ബാലികമാരുടെ മൊഴിയുടെ അടിസ്ഥാനത്തിൽ രണ്ടു കേസുകൾ രജിസ്റ്റർ ചെയ്തശേഷമായിരുന്നു അറസ്റ്റ്.
ഞാറക്കൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.