+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ചു​ങ്ക​ത്ത​റ​യി​ൽ ഡ​യാ​ലി​സി​സ് കേ​ന്ദ്രം ഉ​ട​ൻ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങും

നി​ല​ന്പൂ​ർ: പ്ര​ത്യേ​ക അ​നു​മ​തി​യോ​ടെ ചു​ങ്ക​ത്ത​റ​യി​ൽ ഡ​യാ​ലി​സി​സ് കേ​ന്ദ്രം ഉ​ട​ൻ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങു​ന്നു. ചു​ങ്ക​ത്ത​റ സാ​മൂ​ഹി​കാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ന്‍റെ ആ​ശു​പ​ത്രി മാ​നേ​ജ്മ
ചു​ങ്ക​ത്ത​റ​യി​ൽ ഡ​യാ​ലി​സി​സ് കേ​ന്ദ്രം ഉ​ട​ൻ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങും
നി​ല​ന്പൂ​ർ: പ്ര​ത്യേ​ക അ​നു​മ​തി​യോ​ടെ ചു​ങ്ക​ത്ത​റ​യി​ൽ ഡ​യാ​ലി​സി​സ് കേ​ന്ദ്രം ഉ​ട​ൻ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങു​ന്നു.
ചു​ങ്ക​ത്ത​റ സാ​മൂ​ഹി​കാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ന്‍റെ ആ​ശു​പ​ത്രി മാ​നേ​ജ്മെ​ന്‍റ് ക​മ്മി​റ്റി​യു​ടെ പൂ​ർ​ണ നി​യ​ന്ത്ര​ണ​ത്തി​ലാ​ണ് കേ​ന്ദ്രം പ്ര​വ​ർ​ത്തി​ക്കു​ക. കേ​ന്ദ്ര​ത്തി​ൽ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങു​ന്ന ആ​ദ്യ​ഘ​ട്ട​ത്തി​ലെ എ​ട്ട് മെ​ഷീ​നു​ക​ളു​ടെ ഫ​ണ്ട് കൈ​മാ​റ്റം ചൊ​വ​വാ​ഴ്ച രാ​വി​ലെ പ​ത്തിന് നി​ല​ന്പൂ​ർ ടിബി ​ഹാ​ളിൽ ന​ട​ക്കും.​ച​ട​ങ്ങി​ൽ പി.​വി.​അ​ൻ​വ​ർ എം​എ​ൽ​എ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​പി.​സു​ഗ​ത​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും.
ആ​ശു​പ​ത്രി​യി​ലെ മാ​തൃ ശി​ശു സം​ര​ക്ഷ​ണ കേ​ന്ദ്ര​ത്തി​ന്‍റെ കെ​ട്ടി​ട​ത്തി​ലാ​ണ് ത​ത്കാ​ലം കേ​ന്ദ്രം പ്ര​വ​ർ​ത്ത​നം തു​ട​ങ്ങു​ക. ഇ​വി​ടെ ആ​വ​ശ്യ​മാ​യ അ​ടി​സ്ഥാ​ന​സൗ​ക​ര്യം ചു​ങ്ക​ത്ത​റ​യി​ലെ കൈ​ത്താ​ങ്ങ് പ്ര​വാ​സി കൂ​ട്ടാ​യ്മ ന​ട​ത്തി​വ​രി​ക​യാ​ണ്.
പി.​വി.​അ​ൻ​വ​ർ എം​എ​ൽ​എ, നി​ല​ന്പൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​പി.​സു​ഗ​ത​ൻ എ​ന്നി​വ​രു​ടെ ഇ​ട​പെ​ട​ലും വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന​സ​മി​തി, പാ​ലി​യേ​റ്റീ​വ് കെ​യ​ർ, പീ​സ് കി​ഡ്നി സ​പ്പോ​ർ​ട്ടിം​ഗ് സെ​ന്‍റ​ർ, ചു​ങ്ക​ത്ത​റ സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക്, വി​വി​ധ ക്ല​ബ്ബു​ക​ൾ, പൊ​തു​സ​മൂ​ഹ​ത്തി​ന്‍റെ കൂ​ട്ടാ​യ്മ എ​ന്നി​വ​യെ​ല്ലാം സം​ര​ഭ​ത്തി​ന് മു​ന്നി​ലു​ണ്ട്. നി​ല​ന്പൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ലെ വി​വി​ധ ത​ല​ങ്ങ​ളി​ൽ കേ​ന്ദ്ര​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​ന​ത്തി​നാ​വ​ശ്യ​മാ​യ സ​പ്പോ​ർ​ട്ടിം​ഗ് ക​മ്മി​റ്റി രൂ​പ​വ​ത്ക​രി​ച്ച് ഫ​ണ്ട് ശേ​ഖ​ര​ണം തു​ട​ങ്ങി​യി​ട്ടു​ണ്ട്. വ​ഴി​ക്ക​ട​വ് പ്ര​വാ​സി കൂ​ട്ടാ​യ്മ ര​ണ്ടു ല​ക്ഷം രൂ​പ പ്രാ​ഥ​മി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി ന​ൽ​കി​യി​ട്ടു​ണ്ട്.
ആ​ദ്യ​ഘ​ട്ട​ത്തി​ൽ എ​ട്ടു​മെ​ഷീ​നു​ക​ളാ​ണ് ഉ​ണ്ടാ​കു​ക. എ​ട​ക്ക​ര പ്ര​വാ​സി കൂ​ട്ടാ​യ്മ ര​ണ്ട് മെ​ഷീ​നും മൂ​ത്തേ​ടം, പോ​ത്തു​ക​ല്ല് പ്ര​വാ​സി കൂ​ട്ടാ​യ്മ​ക​ൾ, ഖ​ത്ത​ർ, ദു​ബാ​യി പ്ര​വാ​സി സു​ഹൃ​ത്തു​ക്ക​ൾ, നി​ല​ന്പൂ​ർ മ​ണ്ഡ​ലം വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന​സ​മി​തി എ​ന്നി​വ​ർ ഓ​രോ മെ​ഷീ​നും പി.​വി.​അ​ൻ​വ​ർ എം​എ​ൽ​എ​യു​ടെ ട്ര​സ്റ്റ് ഒ​രു മെ​ഷീ​നും ന​ൽ​കും. തു​ട​ർ​ന്ന് ഏ​ഴ് മെ​ഷീ​നു​ക​ൾ പി​ന്നീ​ട് എം​എ​ൽ​എ ഫ​ണ്ടു​പ​യോ​ഗി​ച്ച് ല​ഭ്യ​മാ​ക്കാ​നും ന​ട​പ​ടി​ക​ളു​ണ്ട്. ചു​ങ്ക​ത്ത​റ​യി​ൽ ഡ​യാ​ലി​സി​സ് ന​ട​ത്താ​നു​ള്ള അ​ടി​സ്ഥാ​ന സൗ​ര്യ​ങ്ങ​ളൊ​രു​ക്കി വ​രു​ന്നു.
ഇ​തി​നാ​യി ജ​ന​റേ​റ്റ​ർ, സൗ​രോ​ർ​ജ സം​വി​ധാ​നം, ശു​ദ്ധ​ജ​ലം ല​ഭ്യ​മാ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ എ​ന്നി​വ ന​ട​ത്തി​വ​രു​ന്ന​താ​യും വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.
വാ​ർ​ത്താസ​മ്മേ​ള​ന​ത്തി​ൽ കെ.​ടി.​കു​ഞ്ഞാ​ൻ, ബ​ഷീ​ർ പു​തു​ക്കെ​ള്ളി, യു.​ഹൈ​ദ്രു, പി.​ടി.​അ​ഷ​റ​ലി, ഹ​ക്കിം ച​ങ്ക​ര​ത്ത് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.