+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അ​വ​ധി​ദി​നത്തിൽ കൂ​ടു​ത​ൽ ക​ള​ക്്ഷ​ൻ നേ​ടി പെ​രി​ന്ത​ൽ​മ​ണ്ണ​ കെഎസ്ആ​ർ​ടി​സി ഡി​പ്പോ

പെ​രി​ന്ത​ൽ​മ​ണ്ണ: അ​വ​ധി​ദി​ന​മാ​യ ക​ഴി​ഞ്ഞ നാ​ലു​ദി​വ​സ​ങ്ങ​ളി​ലാ​യി പെ​രി​ന്ത​ൽ​മ​ണ്ണ​യി​ലെ കെഎസ്ആ​ർ​ടി​സി ജീ​വ​ന​ക്കാ​ർ ഓ​ടി​യെ​ടു​ത്ത​ത് 22,54144 രൂ​പ. ജി​ല്ല​യി​ലെ ത​ന്നെ ഏ​റ്റ​വും കു​റ​ച്ചു സ​ർ
അ​വ​ധി​ദി​നത്തിൽ കൂ​ടു​ത​ൽ ക​ള​ക്്ഷ​ൻ നേ​ടി പെ​രി​ന്ത​ൽ​മ​ണ്ണ​ കെഎസ്ആ​ർ​ടി​സി ഡി​പ്പോ
പെ​രി​ന്ത​ൽ​മ​ണ്ണ: അ​വ​ധി​ദി​ന​മാ​യ ക​ഴി​ഞ്ഞ നാ​ലു​ദി​വ​സ​ങ്ങ​ളി​ലാ​യി പെ​രി​ന്ത​ൽ​മ​ണ്ണ​യി​ലെ കെഎസ്ആ​ർ​ടി​സി ജീ​വ​ന​ക്കാ​ർ ഓ​ടി​യെ​ടു​ത്ത​ത് 22,54144 രൂ​പ. ജി​ല്ല​യി​ലെ ത​ന്നെ ഏ​റ്റ​വും കു​റ​ച്ചു സ​ർ​വീ​സു​ക​ൾ ഓ​ടി​യാ​ണ് ഈ ​ക​ള​ക്ഷ​ൻ കെഎസ്ആ​ർ​ടി​സി നേ​ടി​യെ​ടു​ത്ത​ത്.
ആ​കെ 54 സ​ർ​വീ​സു​ക​ളി​ൽ 40 തോ​ളം സ​ർ​വീ​സു​ക​ളാ​ണ് പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ നി​ന്നും ഇ​പ്പോ​ൾ സ​ർ​വീ​സ് ന​ട​ത്തു​ന്ന​ത്. പെ​രി​ന്ത​ൽ​മ​ണ്ണ - വ​ളാ​ഞ്ചേ​രി കെഎസ്ആ​ർ​ടി​സിയു​ടെ ദേ​ശാ​സാ​ത്കൃ​ത റൂ​ട്ടാ​യ റൂ​ട്ടി​ൽ ഏ​ഴു സ​ർ​വീ​സു​ക​ളു​ള്ള​ത്. ഈ ​മാ​സം ഒ​രു കോ​ടി 70 ല​ക്ഷം രൂ​പ ക​ട​ക്കും എ​ന്ന വി​ശ്വാ​സ​ത്തി​ൽ എ​ല്ലാ​വ​രും ഒ​റ്റ​ക്കെ​ട്ടാ​യാ​ണ് ജോ​ലി ചെ​യ്യു​ന്ന​തെ​ന്ന് എ​ടി​ഒ ജോ​ഷി ജോ​ണ്‍ പ​റ​ഞ്ഞു. ഏ​റ്റ​വും കൂ​ടു​ത​ൽ ക​ള​ക്ഷ​ൻ നേ​ടു​ന്ന ഒ​രു ക്രൂ​വി​ന് ക്യാ​ഷ് അ​വാ​ർ​ഡും ന​ൽ​കു​ന്നു​ണ്ട്. ജി​ല്ല​യി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ വ​രു​മാ​ന​മു​ള്ള ഡി​പ്പോ കൂ​ടി​യാ​ണ് പെ​രി​ന്ത​ൽ​മ​ണ്ണ ഡി​പ്പോ എ​ല്ലാ ജീ​വ​ന​ക്കാ​രും ഒ​റ്റ​ക്കെ​ട്ടാ​യി പ്ര​വ​ർ​ത്തി​ച്ചാ​ൽ കെഎസ്ആ​ർ​ടി​സിയെ ലാ​ഭ​ത്തി​ൽ എ​ത്തി​ക്കാം. പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ നി​ന്നും ബാം​ഗ്്ളൂ​രി​ലേ​ക്ക് ഒ​രു കെഎസ്ആ​ർ​ടി​സി ബ​സ് അ​നു​വ​ദി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​വും പൊ​തു​ജ​ന​ങ്ങ​ളി​ൽ നി​ന്നും ഉ​യ​രു​ന്നു​ണ്ട്.