പാലക്കാട്: എട്ടുവർഷമായി കൊഴിഞ്ഞാന്പാറ പരിശ്ശിക്കൽ എസ്.സി കോളനിയിൽ താമസിച്ചിരുന്ന കുമാരനെ (65) വീട്ടിലെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ഭിക്ഷാടനം നടത്തി ഒറ്റയ്ക്ക് താമസിച്ചിരുന്ന കുമാരനെ ഏപ്രിൽ 13നാണ് സമീപവാസികൾ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം ജില്ലാ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇയാളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയുന്നവർ കൊഴിഞ്ഞാന്പാറ പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടണമെന്ന് സബ് ഇൻസ്പെക്ടർ അറിയിച്ചു. ഫോണ്: 0492 3272224, 9497980613.