+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മലപ്പുറത്തെ വിജയം മതനിരപേക്ഷതയ്ക്കു ലഭിച്ച പിന്തുണ: വി.എസ്. വിജയരാഘവൻ

പാലക്കാട്: മലപ്പുറത്തെ യുഡിഎഫ് സ്‌ഥാനാർഥി പി.കെ.കുഞ്ഞാലിക്കുട്ടിയുടെ തിളക്കമാർന്ന വിജയം മതനിരപേക്ഷതക്ക് ലഭിച്ച പിന്തുണയാണെന്ന് മുൻ എംപി വി.എസ്.വിജയരാഘവൻ. സിപിഎമ്മിന്റെ ദാർഷ്ട്യത്തിനും ധിക്കാരത്തിനുമുള
മലപ്പുറത്തെ വിജയം മതനിരപേക്ഷതയ്ക്കു ലഭിച്ച പിന്തുണ: വി.എസ്. വിജയരാഘവൻ
പാലക്കാട്: മലപ്പുറത്തെ യുഡിഎഫ് സ്‌ഥാനാർഥി പി.കെ.കുഞ്ഞാലിക്കുട്ടിയുടെ തിളക്കമാർന്ന വിജയം മതനിരപേക്ഷതക്ക് ലഭിച്ച പിന്തുണയാണെന്ന് മുൻ എംപി വി.എസ്.വിജയരാഘവൻ. സിപിഎമ്മിന്റെ ദാർഷ്ട്യത്തിനും ധിക്കാരത്തിനുമുള്ള ചുട്ട മറുപടിയാണ് തെരഞ്ഞെടുപ്പ് ഫലമെന്ന് വിജയരാഘവൻ പറഞ്ഞു. ജില്ലയിലെ ബ്ലോക്ക്–മണ്ഡലം പ്രസിഡന്റുമാരുടെ പ്രത്യേക കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.–ഡിസിസി പ്രസിഡന്റ് വി.കെ.ശ്രീകണ്ഠൻ അധ്യക്ഷത വഹിച്ചു. കെപിസിസി സെക്രട്ടറി സി.ചന്ദ്രൻ, ഡിസിസി ഭാരവാഹികളായ പി.വി.രാജേഷ്, കെഎസ്ബിഎ തങ്ങൾ, എ.സുമേഷ്, പി.രാജരത്നം, വി.രാമചന്ദ്രൻ, സി.ബാലൻ, സരസ്വതി രാമചന്ദ്രൻ, സത്യൻ പെരുമ്പറക്കോട് എന്നിവർ പ്രസംഗിച്ചു.–