+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

എരുത്തേമ്പതിയിൽ വീടു കത്തിനശിച്ചു

എരുത്തേമ്പതി: വാണി സ്ട്രിറ്റ് വാണിവീട്ടിൽ അന്തോണി സ്വാമിയുടെ മകൻ സ്റ്റീഫൻ ലോറൻസിന്റെ വീട് കത്തിനശിച്ചു, സ്റ്റീഫൻ ലോറൻസും കുടുബവും ബന്ധുവീട്ടിൽ പോയിരുന്ന സമയത്തായിരുന്നു സംഭവം. ടിവി, മൂന്ന് ഫാൻ, കട്ടില
എരുത്തേമ്പതിയിൽ വീടു കത്തിനശിച്ചു
എരുത്തേമ്പതി: വാണി സ്ട്രിറ്റ് വാണിവീട്ടിൽ അന്തോണി സ്വാമിയുടെ മകൻ സ്റ്റീഫൻ ലോറൻസിന്റെ വീട് കത്തിനശിച്ചു, സ്റ്റീഫൻ ലോറൻസും കുടുബവും ബന്ധുവീട്ടിൽ പോയിരുന്ന സമയത്തായിരുന്നു സംഭവം. ടിവി, മൂന്ന് ഫാൻ, കട്ടിലുകൾ, അലമാരകൾ വീടിന്റെ മേൽക്കൂര എന്നിവ പൂർണമായും കത്തി.

ഷോർട്ട് സർക്യൂട്ടായിരിക്കാം തീപ്പിടിത്തത്തിനു കാരണമെന്നു പറയുന്നു. അമ്മയും ഭാര്യയും രണ്ടുമക്കളും ബന്ധുവിട്ടിൽ പോയവരെ വിളിക്കാൻപോയ സമയത്താണ് വീട് കത്തിനശിച്ചത്, നാട്ടുകാരും ചിറ്റൂരിൽനിന്നുള്ള അഗ്നിശമന സേന യുടെയും ശ്രമഫലമായി മറ്റു ഭാഗങ്ങളിലേക്ക് തീപടരാതെ സംരക്ഷിക്കാനായി.