+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വരൾച്ചാ അവലോകനം: കേന്ദ്രസംഘം നാളെ ജില്ലയിൽ

പാലക്കാട്: വരൾച്ചയുമായി ബന്ധപ്പെട്ട് ജില്ലയിലുായ കെടുതികൾ വിലയിരുത്തുന്നതിന് കേന്ദ്ര സർക്കാർ നിയോഗിച്ച സംഘം 19ന് ജില്ലയിലെത്തും. കേന്ദ്ര സംഘത്തിന്റെ സന്ദർശനത്തിന് മുന്നോടിയായി ജില്ലാ കളക്റ്റർ പി.മേരിക
വരൾച്ചാ അവലോകനം: കേന്ദ്രസംഘം നാളെ ജില്ലയിൽ
പാലക്കാട്: വരൾച്ചയുമായി ബന്ധപ്പെട്ട് ജില്ലയിലുായ കെടുതികൾ വിലയിരുത്തുന്നതിന് കേന്ദ്ര സർക്കാർ നിയോഗിച്ച സംഘം 19ന് ജില്ലയിലെത്തും. കേന്ദ്ര സംഘത്തിന്റെ സന്ദർശനത്തിന് മുന്നോടിയായി ജില്ലാ കളക്റ്റർ പി.മേരിക്കുട്ടിയുടെ അധ്യക്ഷതയിൽ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്‌ഥരുടെ യോഗം ചേർന്നു. ജില്ലയിലുണ്ടായ കൃഷിനാശം, ഡാമുകളിലെ താഴ്ന്ന ജലനിരപ്പ്, വനത്തിൽ വെള്ളവും ഭക്ഷണവും കിട്ടാത്തതിനെ തുടർന്ന് ജനവാസ കേന്ദ്രങ്ങളിൽ വന്യമൃഗങ്ങളുടെ ആക്രമണം, മത്സ്യ കൃഷിക്കുണ്ടായ ബുദ്ധിമുട്ടുകൾ, കുടിവെള്ള ക്ഷാമം, പറമ്പിക്കുളത്തും മറ്റ് പ്രദേശങ്ങളിലുമുായ കാട്ടുതീ, വരൾച്ചമൂലമുായ പകർച്ചവ്യാധികൾ –സൂര്യാഘാതം തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങൾ അതത് വകുപ്പുകൾ കേന്ദ്ര സംഘത്തിന് കൈമാറും.

ഇന്റർ മിനിസ്റ്റിരിയൽ ടിം ഫോർ ഡ്രോട്ട് അസെസ്മെന്റ് ടിം ലീഡറും കേന്ദ്ര കൃഷി മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറിയുമായ അശ്വിൻ കുമാർ ഐ.എ.എസ് അൻജുലി നേതൃത്വത്തിൽ കൃഷി മന്ത്രാലയം ഡയറക്റ്റർ ഡോ: കെ. പൊന്നുസ്വാമി, സെൻട്രൽ ഇലക്ട്രിസിറ്റി അതോരിറ്റി ചീഫ് എഞ്ചിനിയർ അഞ്ജുലി ചന്ദ്ര, ബീച്ച് ഇറോഷൻ ഡയറക്റ്ററേറ്റിലെ ഡയറക്റ്റർ ആർ.തങ്കമണി, ധനകാര്യ മന്ത്രാലയം ഡയറക്റ്റർ ഗോപാൽ പ്രസാദ് എന്നിവരാണ് ജില്ലയിലെത്തുന്നത്.

19 ന് ഉച്ചയ്ക്ക് രണ്ട് മുതൽ 3.30 വരെ ഒന്നിന് അഹല്യ കാംപസ്സിൽ ജില്ലയുടെ ചുമതലയുള്ള മന്ത്രി എ.കെ ബാലനുമായി സംഘം കൂടിക്കാഴ്ച്ച നടത്തും. തുടർന്ന് ബെമലിന് സമീപം സമീപം കോരയാർ പുഴയിലെ ചെക്ക് ഡാം, മലമ്പുഴ ജലസംഭരണിക്കടുത്ത് ചേമ്പന മലമ്പുഴ ജലസംഭരണിയുടെ കിഴക്ക് വശം എന്നിവ സന്ദർശിച്ച് സംഘം മലപ്പുറത്തേക്ക് യാത്രതിരിക്കും.