കൊച്ചി: ഓവർസീസ് എഡ്യുക്കേഷൻ കണ്‍സൾട്ടന്റായ എബിസി സ്റ്റഡി ലിങ്ക്സിന്റെ രണ്ടാമത്തെ ഓഫീസ് കോട്ടയത്ത് പ്രവർത്തനമാരംഭിച്ചു. കോട്ടയം എസ്എച്ച് മൗണ്ട് പാസ്പോർട്ട് ഓഫീസിന് എതിർവശത്ത് തേക്കനാട്ട് ആർക്കേഡിൽ ആരംഭിച്ചിരിക്കുന്ന ഓഫീസ് എബിസി സ്റ്റഡി ലിങ്ക്സ് ചെയർമാനും പ്രസിഡന്റുമായ ഡോ. ഹെൻറി ജോസഫ് ഉദ്ഘാടനം ചെയ്തു. ഫാ. ജോമി ജോയ് മുതലക്കുഴി ആശീർവദിച്ചു. ഫാ. ഹോർമിസ് മുഖ്യാതിഥിയായിരുന്നു. വൈസ് ചെയർമാൻ ഡെയ്സി ഹെൻറി, ജനറൽ മാനേജർ വേണുഗോപാൽ, ബ്രാഞ്ച് ഹെഡ് ജിജോമോൻ സ്കാരിയ എന്നിവർ സന്നിഹിതരായിരുന്നു.