ദുബായ്: സ്മാര്‍ട്ട് ഫോണ്‍ വിപണിയില്‍ കുറഞ്ഞ വിലയില്‍ കൂടുതല്‍ മികവുമായി കേരളത്തില്‍നിന്നുള്ള എംഫോണ് മൂന്നു പുതു മോഡലുകളിറക്കി. ദുബായ് അല്‍മംസാർ പാര്‍ക്കിൽ നടന്ന ചടങ്ങിലാണ് എംഫോണ് സ്മാര്‍ട്ട് ഫോണുകള്‍ അവതരിപ്പിച്ചത്. എംഫോണ് 8, എംഫോണ് 7പ്ലസ്, എംഫോണ് 6 എന്നീ മോഡലുകളാണ് പുറത്തിറക്കിയത്. എംഫോണ് ചെയര്മാന് റോജി അഗസ്റ്റിൻ, മസാക്കി ഗ്രൂപ്പ് ചെയര്മാന് മഞ്ഞളാംകുഴി അലി എംഎല്‍എ, റീജന്‍സി ഗ്രൂപ്പ് ചെയര്മാന് ഷംസുദീന്‍ ബിന്‍ മോഹിദീൻ എന്നിവർ ചേർന്നാണ് ഫോണുകൾ അവതരിപ്പിച്ചത്.
www.mphone.in എന്ന വെബ് സൈറ്റിനു പുറമേ എല്ലാ ഓണ്‍ലൈന്‍ സൈറ്റുകളിലും, ബഹറിന്‍, കുവൈത്ത്, ഒമാന്‍, ഖത്തർ, സൗദി അറേബ്യ, യുഎഇ തുടങ്ങിയ ഗള്‍ഫ് നാടുകളിലും ശ്രീലങ്ക, മലേഷ്യ, ലാറ്റിന്‍ അമേരിക്ക, ആഫ്രിക്ക എന്നിവിടങ്ങളിലുമാണ് ഫോണുകള്‍ ആദ്യഘട്ടത്തില്‍ ലഭ്യമാകുക. മാര്‍ച്ച് ആദ്യ വാരത്തോടെ ഇന്ത്യയിലെ എല്ലാ ചെറുകിട വന്‍കിട മൊബൈല്‍ വിപണന കേന്ദ്രങ്ങളിലും, ഷോപ്പിംഗ് മാളുകളിലും എംഫോണ് ലഭിക്കുമെന്നും നിർമാതാക്കൾ അവകാശപ്പെട്ടു. സ്മാര്‍ട്ട് വാച്ച്, പവര്‍ ബാങ്ക്, ബ്ലൂടൂത്ത് ഹെഡ്സെറ്റ്, വയര്‍ലെസ് ചാര്‍ജർ, ടാബ്ലെറ്റ് തുടങ്ങിയ സ്മാര്‍ട്ട് ഉപകരണങ്ങളും കമ്പനി പുറത്തിറക്കിയിട്ടുണ്ട്.