പത്തനാപുരം: ഗാന്ധിഭവന് ലുലു ഗ്രൂപ്പ് പ്രതിവർഷം നൽകുന്ന ഗ്രാന്റ് വർധിപ്പിച്ച് 65 ലക്ഷം രൂപയുടെ സഹായം കൈമാറി. ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി ഗാന്ധിഭവൻ സന്ദർശിച്ചപ്പോൾ വാഗ്ദാനം ചെയ്ത 25 ലക്ഷം രൂപയാണ് ഇപ്പോൾ വർധിപ്പിച്ച് നൽകിയത്. പുതിയ കെട്ടിടം നിർമിക്കാൻ ഒരു കോടിയും പ്രതിവർഷം ഗ്രാന്റിലേക്കുള്ള സഹായമായി 25 ലക്ഷം രൂപയും കഴിഞ്ഞ വർഷം ഗാന്ധിഭവന് എം.എ. യൂസഫലി കൈമാറിയിരുന്നു.
കഴിഞ്ഞ ദിവസം ഗാന്ധിഭവനിൽ നടന്ന ചടങ്ങിൽ ലുലു ഗ്രൂപ്പ് മീഡിയ കോ-ഓർഡിനേറ്റർ എൻ.ബി. സ്വരാജ്, ലുലു ലക്നൗ ഫിനാൻഷൽ കണ്ട്രോളർ ഇ. നജിമുദ്ദീൻ എന്നിവരിൽനിന്നും ഗാന്ധിഭവൻ സെക്രട്ടറി ഡോ. പുനലൂർ സോമരാജൻ, ട്രസ്റ്റ് ഭാരവാഹികൾ, ഗാന്ധിഭവൻ അമ്മമാർ എന്നിവർ ചേർന്ന് ഏറ്റുവാങ്ങി.
ഗാന്ധിഭവൻ വൈസ് ചെയർമാൻ പി.എസ്. അമൽരാജ്, അസി. സെക്രട്ടറി ജി. ഭുവനചന്ദ്രൻ, ചീഫ് ജനറൽ മാനേജർ വിജയൻ ആന്പാടി, കെ.എം. നജീബ് എന്നിവർ പങ്കെടുത്തു.