കൊച്ചി: റീട്ടെയിൽ, ഡിജിറ്റൽ ബാങ്കിംഗ് രംഗത്തെ മുൻനിരക്കാരായ സൗത്ത് ഇന്ത്യൻ ബാങ്കിന്റെ ഇൻഫർമേഷന്‍ സെക്യൂരിറ്റി മാനേജ്മെന്റ് സിസ്റ്റത്തിന് ഐഎസ്ഒ അംഗീകാരം (27001:2013) ലഭിച്ചു.
കാക്കനാടുള്ള എസ്ഐബി ബിൽഡിംഗിൽ നടന്ന ചടങ്ങിൽ ബാങ്കിന്റെ എംഡിയും സിഇഒയുമായ വി.ജി. മാത്യു, ബിഎസ്ഐ ഗ്രൂപ്പ് ഇന്ത്യയുടെ മാനേജിംഗ് ഡയറക്ടർ വെങ്കട്റാം അറബോലുവിൽ നിന്ന് അംഗീകാരപത്രം ഏറ്റുവാങ്ങി.
ഐഎസ്ഒ 27001:2013 അംഗീകാരത്തിനു നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങൾ ബാങ്കിന്റെ വിവര സാങ്കേതിക വിഭാഗം പുലർത്തുന്നുണ്ടെന്ന് ഉറപ്പാക്കാൻ ബ്രിട്ടീഷ് സ്റ്റാൻഡേർഡ്സ് ഇൻസ്റ്റിറ്റ്യൂഷൻ വിശദമായ പരിശോധന നടത്തിയിരുന്നു. നേരത്തെ ബാങ്കിന്റെ ക്രെഡിറ്റ്, പേഴ്സണൽ ഡിപ്പാർട്ട്മെന്റുകളും ഡാറ്റാ സെന്ററും ഐഎസ്ഒ 9001 ഗുണമേന്മ മാനേജ്മെന്റ് അംഗീകാരം നേടിയിട്ടുണ്ട്.
ഐഎസ്ഒ 27001:2013 അംഗീകാരം, ബാങ്കിന്റെ സാങ്കേതിക ചട്ടക്കൂടുകളും പ്രക്രിയകളും ലോകോത്തര നിലവാരത്തിലുള്ളതാണെന്ന് ഉറപ്പാക്കാനുള്ള പ്രതിബദ്ധതയുടെ സാക്ഷ്യപത്രമാണ്. മികച്ച ബാങ്കിംഗ് സുരക്ഷ ഉറപ്പാക്കാനുള്ള ബാങ്കിന്റെ കാഴ്ചപ്പാടിന്റെ ഭാഗവുമാണിത്. അന്താരാഷ്ട്ര നിലവാരത്തിലുള്ള ഐഎസ്എംഎസ് നിലവാരങ്ങൾക്ക് അനുസൃതമായി പ്രവർത്തിക്കുന്നതു ബാങ്കിന്റെ കസ്റ്റമർ ഡാറ്റ കൂടുതൽ സുരക്ഷിതമാക്കുന്നതിനു പുറമെ ഇടപാടുകാർക്ക് ഏറ്റവും മികച്ച സേവനം ഉറപ്പാക്കുകയും ചെയ്യും- വി.ജി. മാത്യു പറഞ്ഞു.
ബാങ്കിന്റെ സീനിയർ ജനറൽ മാനേജരും സിഐഒയുമായ ടി.ജെ. റാഫേൽ, ഡിജിഎം (ഐടി ഓപ്പറേഷൻസ്) ഷിബു കെ. തോമസ്, ഡിജിഎം (ഡിജിറ്റൽ ഡിവിഷൻ) എ. സോണി തുടങ്ങിയവരും ചടങ്ങിൽ സംസാരിച്ചു.