കൊച്ചി: ഇരുചക്രവാഹനങ്ങൾ അപകടത്തിൽപ്പെട്ടാൽ സന്ദേശം അറിയിക്കുന്നതിനായി റൈഡർ സേഫ്റ്റി ഡിവൈസ് - ഷീൽഡ്- പുറത്തിറക്കിയതായി തിൻച്ചർ ടെക്നോളജീസ് മാനേജിംഗ് ഡയറക്ടർ സാബു ജോർജ് പത്രസമ്മേളനത്തിൽ അറിയിച്ചു. ബംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്റ്റാർട്ടപ് കന്പനിയായ തിൻച്ചർ വനിതാ യാത്രികരെ ലക്ഷ്യമിട്ടാണ് ഈ ഉപകരണം വികസിപ്പിച്ചെടുത്തിരിക്കുന്നത്. ഇരുചക്ര വാഹനങ്ങൾ അപകടത്തിൽപ്പെട്ടാൽ -ഷീൽഡി-ൽ സേവ് ചെയ്തിരിക്കുന്ന നന്പറുകളിലേക്ക് എസ്എംഎസ്/ ഫോണ് കോൾ മുഖേന സൂചന ലഭിക്കും. പാർക്കിംഗ് സ്ഥലത്തുനിന്ന് വാഹനം കണ്ടെത്താനും വാഹന മോഷണശ്രമം തടയുന്നയിനും ദൂരെനിന്ന് വാഹനത്തിന്റെ എൻജിൻ ഓഫ് ചെയ്യുന്നതിനും ഈ ഉപകരണം വഴി സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഷീൽഡിന്റെ വില 4,900 രൂപയാണ്. പത്രസമ്മേളനത്തിൽ സിഎസ്ആർ ലൈഫ് ഇന്ത്യ പ്രിൻസിപ്പൽ സെക്രട്ടറി അജേഷ് നായരും പങ്കെടുത്തു.