തൃശൂർ: റൂഫിംഗ് ആൻഡ് സ്റ്റീൽ കണ്സ്ട്രക്ഷൻ മേഖലയിൽ പ്രവർത്തിക്കുന്ന പ്രൈം ഗ്രൂപ്പിന്റെ ഏറ്റവും പുതിയ ഉത്പന്നമായ അക്വാപ്രൂഫ് റൂഫിംഗ് ഷീറ്റുകൾ വിപണിയിലിറക്കിയതായി ചെയർമാൻ ജോസഫ് മാത്യു പത്രസമ്മേളനത്തിൽ അറിയിച്ചു. റിബ്ബുകൾക്കു മുകളിൽ സെൽഫ് ലോക്കിംഗ് ഷീറ്റ് തുളയ്ക്കാതെ തന്നെ സോളാർപാനൽ ഫിറ്റുചെയ്യാനുള്ള സംവിധാനം, സോളാർ പാനൽ ഉറപ്പിക്കുന്നതിനു ക്ലിപ്പുകൾ ഘടിപ്പിക്കാനുള്ള സംവിധാനം എന്നിവയും, ക്യാപ്പുകൾ ഘടിപ്പിച്ചതിനാൽ സ്ക്രൂ പുറമേയ്ക്കു കാണില്ലെന്നതും സ്ക്രൂവിനു ചുറ്റും വെള്ളം ഒലിച്ചിറങ്ങില്ലെന്നതുമാണ് ഇതിന്റെ പ്രത്യേകതകൾ.
30 വർഷമാണു ഷീറ്റുകൾക്ക് കാലദൈർഘ്യം അവകാശപ്പെടുന്നത്. ഒരുവർഷം വാറന്റിയുമുണ്ട്. 12ൽപരം വ്യത്യസ്ത നിറങ്ങളിലും പോളിയൂറിത്തീൻ ഇൻസുലേറ്റഡ് പാനലുകളിലും ഇവ ലഭിക്കും.
നിലവിൽ മാർക്കറ്റിലുള്ള റൂഫ്ടോപ്പുകളേക്കാൾ 12 ശതമാനം വിലക്കൂടുതൽ മാത്രമേ അക്വാപ്രൂഫിനുള്ളൂവെന്നും ജോസഫ് മാത്യു പറഞ്ഞു. കമ്പനി എംഡി ബിന്ദു ജോസഫ്, ജിഎം ഷാജൻ ചെറിയാൻ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.