ന്യൂഡൽഹി: വാലൻൈൻസ് ദിന ആഘോഷവുമായി ബന്ധപ്പെട്ടു ടിക്കറ്റ് നിരക്കിൽ വൻ ഓഫറുകളുമായി ജെറ്റ് എയർവേസും രംഗത്ത്. നാലു ദിവസത്തെ പ്രത്യേക ഓഫറിന്റെ ഭാഗമായി രാജ്യന്തര സർവീസുകൾക്കു 999 രൂപ മുതലുള്ള ഓഫറുകളാണ് കന്പനി പ്രഖ്യാപിച്ചിരിക്കുന്നത്.
വാലന്റൈൻസ് ദിനത്തോട് അനുബന്ധിച്ചു വിസ്താര കഴിഞ്ഞ ദിവസം എക്കോണമി ടിക്കറ്റുകൾക്കു 899 രൂപയുടെ ഓഫർ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് ജെറ്റ് എയർവേസും ഉപഭോക്താക്കൾക്കു ഓഫറുകൾക്കു പ്രഖ്യാപിച്ചു രംഗത്തു വന്നത്.
മാർച്ച് 1 മുതലുള്ള യാത്രകൾക്കാണ് ഓഫറുകൾ ലഭിക്കുക. ഫെബ്രുവരി 17 വരെ ഓഫർ നിരക്കുകൾ ലഭ്യമാണ്. ജെറ്റ് എയർവേസിന്റെ നിശ്ചിത എയർക്രാഫ്റ്റുകളിൽ ആദ്യം ബുക്ക് ചെയ്യുന്നവർക്കു മാത്രമാവും ഓഫറുകൾ ലഭിക്കുക.
ഫെബ്രുരി 28 മുതൽ സെപ്റ്റംബർ 20 വരെയുള്ള യാത്രകൾക്കാണ് വിസ്താരയുടെ ഓഫറുകൾ. ഫെബ്രുവരി 17 വരെയാണ് ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നതിനുള്ള സമയപരിധി.
സ്പെഷൽ ഓഫറിന്റെ ഭാഗമായി ബിസിനസ് ക്ലാസ് ടിക്കറ്റുകൾക്കു കന്പനി 60 ശതമാനം വരെയും പ്രീമിയം എക്കോണമി ടിക്കറ്റുകൾക്കു 40 ശതമാനം വരെയും ഡിസ്കൗണ്ട് നൽകുമെന്ന് കന്പനി അറിയിച്ചു.