കൊച്ചി: ന്യൂറോ സംബന്ധമായ വൈകല്യങ്ങളുള്ള കുട്ടികളുടെ പുനരധിവാസവുമായി ബന്ധപ്പെട്ട് പ്രത്യേക കേന്ദ്രം തുടങ്ങുന്നതിനായി ഫെഡറൽ ബാങ്ക് ഹോർമിസ് മെമ്മോറിയൽ ഫൗണ്ടേഷനും തിരുവനന്തപുരത്തെ ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ടും കൈകോർക്കുന്നു. ’കോംപ്രിഹെൻസീവ് സെന്റർ ഫോർ കൊഗ്നിറ്റീവ് റീഹാബിലിറ്റേഷൻ ഓഫ് ചിൽഡ്രൻ വിത്ത് ന്യൂറോ ഡെവലപ്മെന്റൽ ഡിസോർഡേഴ്സ്’ എന്നു പേരിട്ടിരിക്കുന്ന കേന്ദ്രത്തിനായുള്ള ധാരണാപത്രത്തിൽ ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. ആഷാ കിഷോറും ഫെഡറൽ ബാങ്ക് സിഎസ്ആർ വിഭാഗം മേധാവി രാജു ഹോർമിസും ഒപ്പുവച്ചു.
ശ്രീചിത്രയിലെ മെഡിക്കൽ സൂപ്രണ്ട് ഡോ. സി. ശാരദ, ന്യൂറോളജി വിഭാഗം മേധാവി ഡോ. മുരളീധരൻ നായർ, അഡ്മിനിസ്ട്രേഷൻ സീനിയർ ഡെപ്യൂട്ടി ഡയറക്ടർ വി.കെ. ഗിരിജാവല്ലഭൻ, ഡോ. സൗമ്യ സുന്ദരം, ഡോ. ജി. ശ്രീനിവാസ്, ഫെഡറൽ ബാങ്ക് സിജിഎമ്മും നെറ്റ്വർക്ക് മേധാവിയുമായ ജോസ് വി. ജോസഫ്, ഡിജിഎമ്മും സോണൽ മേധാവിയുമായ എൻ.കെ. പോൾ, ഡിജിഎമ്മും റീജണൽ മേധാവിയുമായ കുര്യാക്കോസ് കോണിൽ, ചീഫ് മാനേജറും പോങ്ങുംമൂട് ശാഖാ മേധാവിയുമായ ഒ. രമാദേവിയമ്മ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
ഫെഡറൽ ബാങ്ക് ഹോർമിസ് മെമ്മോറിയൽ ഫൗണ്ടേഷനും ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ടും തമ്മിലുള്ള പുതിയ കൂട്ടുകെട്ട് കുട്ടികളുടെ ക്ഷേമത്തിൽ പുതിയ കാൽവയ്പായി മാറുമെന്നും ഓട്ടിസം സ്പെക്ട്രം ഡിസോർഡർ, അറ്റൻഷൻ ഡെഫിസിറ്റ് ഹൈപ്പറാക്ടീവ് ഡിസോർഡറുകൾ, സെറിബ്രൽ പാൾസി തുടങ്ങി ന്യൂറോ സംബന്ധമായ വിവിധ പ്രശ്നങ്ങളുള്ള കുട്ടികളുടെ പുനരധിവാസ ആവശ്യങ്ങൾ കേന്ദ്രം വഴി നിർവഹിക്കപ്പെടുമെന്നും അധികൃതർ വ്യക്തമാക്കി.
പരിചരണം ആവശ്യമായ കുട്ടികൾക്ക് അത്തരത്തിലുള്ള സേവനങ്ങൾ നൽകുന്നതിനുമപ്പുറം ഈ മേഖലയിലെ പഠന ഗവേഷണപ്രവർത്തനങ്ങൾക്കും കേന്ദ്രം നേതൃത്വം നൽകും.
നേരത്തേതന്നെയുള്ള ഇടപെടലുകളും രക്ഷിതാക്കൾക്കുള്ള കൗണ്സിലിംഗും സെന്ററിന്റെ സുപ്രധാന ലക്ഷ്യങ്ങളാണ്.