സീയൂൾ: 2016ൽ ലോകം കണ്ട ഏറ്റവും വലിയ ടെക് പരാജയം നേരിട്ട സാംസംഗ് ഒൗദ്യോഗികമായി ക്ഷമാപണം നടത്തി. നോട്ട്-7 ഫോണുകളിലെ അപാകതയിൽ കമ്പനിയുടെ മൊബൈൽ ബിസിനസ് മേധാവി കോ ഡോംഗ് ജിൻ ആണ് ക്ഷമാപണം നടത്തിയത്. ഉപയോക്താക്കൾക്കുണ്ടായ ബുദ്ധിമുട്ടിൽ നിർവ്യാജം ഖേദിക്കുന്നതായി അദ്ദേഹം പറഞ്ഞു. ബാറ്ററി നിർമാണത്തിലുണ്ടായ അപാകതകളാണ് ഫോൺ പൊട്ടിത്തെറിച്ചതിനു കാരണമെന്ന് കഴിഞ്ഞ ദിവസങ്ങളിൽ റിപ്പോർട്ട് പുറത്തുവന്നിരുന്നെങ്കിലും ഇന്നലെയാണ് ഇതു സംബന്ധിച്ച് സാംസംഗ് ഔദ്യോഗികമായി പ്രതികരിച്ചത്.
നോട്ട് 7 എന്ന ഒരേയൊരു മോഡലിലൂടെ ദക്ഷിണകൊറിയൻ കമ്പനിയുടെ ലാഭത്തിൽ വൻ ഇടിവുണ്ടായതിനൊപ്പം വിശ്വാസ്യത തകരുകയും ചെയ്തു. അന്താരാഷ്ട്ര തലത്തിൽ അന്വേഷണങ്ങൾ വരെ കമ്പനിക്കു നേരിടേണ്ടിവന്നു.
നോട്ട് 7 എന്ന ഒരേയൊരു മോഡലിലൂടെ ദക്ഷിണകൊറിയൻ കമ്പനിയുടെ ലാഭത്തിൽ വൻ ഇടിവുണ്ടായതിനൊപ്പം വിശ്വാസ്യത തകരുകയും ചെയ്തു. അന്താരാഷ്ട്ര തലത്തിൽ അന്വേഷണങ്ങൾ വരെ കമ്പനിക്കു നേരിടേണ്ടിവന്നു.