തൃശൂർ: പ്രമുഖ ധനകാര്യ സേവന സ്ഥാപനമായ കെഎൽഎം ആക്സിവ ഫിൻവെസ്റ്റിന്റെ സ്വർണാഭരണ പദ്ധതിയായ ‘സ്വർണമഴ’ ചെയർമാൻ ഡോ. ജെ. അലക്സാണ്ടർ ഉദ്ഘാടനം ചെയ്തു. എംഡി ജോസുകുട്ടി സേവ്യർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ആലൂക്കാസ് ജ്വല്ലറി ഉടമ ജോസ് ആലുക്കാസ് മുഖ്യാതിഥിയായിരുന്നു. ഗ്രൂപ്പ് ചെയർമാൻ ഷിബു തെക്കുംപുറം, ഡയറക്ടർമാരായ കെ.ഒ. ഇട്ടൂപ്പ്, ജോർജ് കുര്യയ്്പ്, റീജണൽ മാനേജർ ബിജു എ. ബാലൻ, ഡിജിഎം ജിസൺ തോമസ് എന്നിവർ പ്രസംഗിച്ചു.
കെഎൽഎമ്മിന്റെ എല്ലാ ബ്രാഞ്ചുകളിലൂടെയും 916 സ്വർണാഭരണങ്ങൾ രണ്ടുഗ്രാം മുതൽ തൂക്കത്തിൽ തവണകളായി പണമടച്ച് ഈ പദ്ധതിയിലൂടെ സ്വന്തമാക്കാം.
കെഎൽഎമ്മിന്റെ എല്ലാ ബ്രാഞ്ചുകളിലൂടെയും 916 സ്വർണാഭരണങ്ങൾ രണ്ടുഗ്രാം മുതൽ തൂക്കത്തിൽ തവണകളായി പണമടച്ച് ഈ പദ്ധതിയിലൂടെ സ്വന്തമാക്കാം.