മുംബൈ: ഇൻഫർമേഷൻ ടെക്നോളജി (ഐടി), സൈബർ സെക്യൂരിറ്റി സെൽ എന്നിവ വിപുലീകരിക്കുന്നതിന്റെ ഭാഗമായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഉദ്യോഗാർഥികളെ തേടുന്നു. സൈബർ സെക്യൂരിറ്റി, സിസ്റ്റംസ് ഓഡിറ്റ്, റിസർച്ച് ആൻഡ് ഇന്നൊവേഷൻ, പ്രോജക്ട് മാനേജ്മെന്റ് ആൻഡ് അഡ്മിനിസ്ട്രേഷൻ എന്നിങ്ങനെ നാലു വിഭാഗങ്ങളിലേക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഫെബ്രുവരി ഏഴ്. കൂടുൽ വിവരങ്ങൾക്ക്: rbi.org.in
ഹാക്കർ ഗ്രൂപ്പുകൾ ബംഗ്ലാദേശ് സെൻട്രൽ ബാങ്കിൽനിന്ന് വൻ തോതിൽ തുക അപഹരിച്ച സാഹചര്യത്തിലാണ് ആർബിഐ സുരക്ഷ ശക്തമാക്കാൻ തീരുമാനമെടുത്തത്. കൂടാതെ രാജ്യം ഡിജിറ്റൽ സാമ്പത്തിക സംവിധാനത്തിലേക്ക് ചുവടുവയ്ക്കുന്ന സാഹചര്യത്തിൽ സൈബർ ആക്രമണങ്ങളുടെ സാധ്യത വളരെ വലുതാണ്.