മുംബൈ: 999 രൂപയ്ക്കും 1,500 രൂപയ്ക്കും ഇടയിൽ വിലയുള്ള 4ജി വോൾട്ട് സ്മാർട്ട്ഫോൺ വിപണിയിലിറക്കാൻ റിലയൻസ് ജിയോ പദ്ധതിയിടുന്നു. വില കുറഞ്ഞ രണ്ടു സ്മാർട്ട്ഫോണുകളെങ്കിലും വിപണിയിലെത്തിക്കാനാണ് കമ്പനിയുടെ ശ്രമം.
സ്പ്രെഡ്ട്രം ചിപ്സെറ്റുകൾ ഘടിപ്പിച്ച് 1500 രൂപയുടെ ഫീച്ചർ ഫോണുകൾ 4ജി വോൾട്ടാക്കി മാറ്റാനാണ് തീരുമാനം. ഇതിനായി ക്വാൽകോം, മീഡിയടെക് എന്നീ കമ്പനികളുമായി ജിയോ ചർച്ച നടത്തിയിട്ടുണ്ട്. സ്മാർട്ട്ഫോണുകൾക്കായി പ്രോസസറുകൾ തയാറാക്കുന്ന പ്രധാന കമ്പനികളാണ് ക്വാൽകോമും മീഡിയ ടെകും.
ജിയോ സ്വന്തം ആപ്ലിക്കേഷനുകളായ ജിയോ ചാറ്റ്, ലൈവ് ടിവി, വീഡിയോ ഓൺ ഡിമാൻഡ്, ജിയോ മണി തുടങ്ങിയവ കൂടുതൽ വ്യാപിപ്പിക്കാനുള്ള ശ്രമവും പുതിയ സ്മാർട്ട്ഫോണുകളിലുണ്ട്. ഒപ്പം മുന്നിലും പിന്നിലും കാമറകളും ഉണ്ടാകും. എന്നാൽ, ഈ വിലകുറഞ്ഞ സ്മാർട്ട് ഫോണുകൾ എന്നു വിപണിയിലെത്തുമെന്ന് വ്യക്തമല്ല. ത്രൈമാസ മൊബൈൽഫോൺ ട്രാക്കറിന്റെ കണക്കുകളനുസരിച്ച് ഡിസംബറിൽ അവസാനിച്ച ത്രൈമാസത്തിലെ ഏറ്റവും വലിയ അഞ്ചാമത്തെ ഹാൻഡ്സെറ്റ് വിതരണക്കാരാണ് റിലയൻസ് ജിയോ.
ജിയോയുടെ ലൈഫ് ബ്രാൻഡിൽ പുറത്തിറങ്ങുന്ന 4ജി സ്മാർട്ട്ഫോണുകൾ 3,500 രൂപ മുതൽ വിപണിയിൽ ലഭ്യമാണ്. ചുരുങ്ങിയ വിലയിൽ 4ജി സേവനം നല്കുന്ന മറ്റ് സ്മാർട്ട്ഫോൺ കമ്പനികൾ ഇല്ലാത്തതാണ് ജിയോയ്ക്കു നേട്ടമായത്.
ഇപ്പോൾ ജിയോ വരിക്കാർക്കായി നല്കിയിരിക്കുന്ന ഹാപ്പി ന്യൂ ഇയർ ഓഫറിന്റെ കാലാവധി മാർച്ച് 31 വരെയുള്ളതിനാൽ പുതിയ സ്മാർട്ട്ഫോണുകൾകൂടി എത്തിയാൽ ടെലികോം മേഖലയിൽ വീണ്ടുമൊരു കുതിപ്പ് പ്രതീക്ഷിക്കാം.