മുംബൈ: മാരുതി സുസുകിയുടെ ഏറ്റവും പുതിയ കാർ ഇഗ്നിസ് നാളെ പുറത്തിറക്കും. മുംബൈയിൽ നടക്കുന്ന ഇഗ്നിസ് ഇലക്ട്രോണേഷൻ എന്ന ചടങ്ങിൽ അയ്യായിരത്തിലധികം പേരെ സാക്ഷിനിർത്തിയാണ് ഇഗ്നിസ് പുറത്തിറങ്ങുക. യുവാക്കളെ ലക്ഷ്യംവച്ച് പുതിയ രൂപത്തിലും ഭാവത്തിലും എത്തുന്ന ഇഗ്നിസ് കഴിഞ്ഞ വർഷം ജപ്പാനിൽ നിരത്തിലിറങ്ങിയിരുന്നു. മാരുതിയുടെ പ്രീമിയം നെക്സ ഔട്ട്ലെറ്റുകൾ വഴി വില്പന നടത്തുന്ന ഇഗ്നിസിന് 4.7 ലക്ഷം മുതൽ ഏഴു ലക്ഷം രൂപ വരെയാണ് വില.