+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ച​ര​ക്ക് സേ​വ​ന നി​കു​തി ചി​ല യാ​ഥാ​ർ​ഥ്യങ്ങ​ൾ

||നികുതിലോകം / ബേബി ജോസഫ്, ചാർട്ടേഡ് അക്കൗണ്ടന്‍റ്||142017 മു​ത​ൽ ച​ര​ക്ക് സേ​വ​ന​നി​കു​തി പ്രാ​ബ​ല്യ​ത്തി​ൽ വ​രു​ന്ന​തി​നു വേ​ണ്ട ി കേ​ന്ദ്ര​സ​ർ​ക്കാ​ർ വ​ള​രെ​യ​ധി​കം പ​രി​ശ്ര​മി​ച്ചി​രു​ന
ച​ര​ക്ക് സേ​വ​ന നി​കു​തി ചി​ല യാ​ഥാ​ർ​ഥ്യങ്ങ​ൾ
||നികുതിലോകം / ബേബി ജോസഫ്, ചാർട്ടേഡ് അക്കൗണ്ടന്‍റ്||

1-4-2017 മു​ത​ൽ ച​ര​ക്ക് സേ​വ​ന​നി​കു​തി പ്രാ​ബ​ല്യ​ത്തി​ൽ വ​രു​ന്ന​തി​നു വേ​ണ്ട ി കേ​ന്ദ്ര​സ​ർ​ക്കാ​ർ വ​ള​രെ​യ​ധി​കം പ​രി​ശ്ര​മി​ച്ചി​രു​ന്നു. സ്വാ​ത​ന്ത്ര്യ​ല​ബ്ധി​ക്കു​ശേ​ഷ​മു​ള്ള ഏ​റ്റ​വും വ​ലി​യ സാ​ന്പ​ത്തി​ക പ​രി​ഷ്ക്കാ​ര​മാ​ണ് ച​ര​ക്ക് സേ​വ​ന​നി​കു​തി. പക്ഷേ അതു നടപ്പാക്കൽ നീണ്ടു പോകും എന്നാണ് സൂചന. ച​ര​ക്ക് സേ​വ​ന​നി​കു​തി​യെ​ക്കു​റി​ച്ച് വ​ള​രെ​യ​ധി​കം പ്ര​തീ​ക്ഷ​ക​ൾ പൊ​തു​ജ​ന​ങ്ങ​ൾ​ക്കു​ണ്ട ്. പ​ക്ഷേ അ​വ​യി​ൽ ഏ​തൊ​ക്കെ സ​ഫ​ല​മാ​കു​മെ​ന്ന് പ​രി​ശോ​ധി​ക്കാം.

||ഒ​രു രാ​ജ്യം - ഒ​രു നി​കു​തി ||

ച​ര​ക്ക് സേ​വ​ന​നി​കു​തി​യെ​പ്പ​റ്റി മു​ന്പു​ണ്ടായി​രു​ന്ന ഒ​രു വാ​ക്യമാ​ണ് ‘ഒ​രു രാ​ജ്യം - ഒ​രു നി​കു​തി’ എ​ന്ന​ത്. എ​ന്നാ​ൽ നി​ല​വി​ൽ ഒ​രു നി​കു​തി​ക്ക് പ​ക​രം മൂ​ന്ന് നി​കു​തി​യാ​ണു​ വരുക. സംസ്ഥാന ജിഎസ്ടി, കേന്ദ്ര ജിഎസ്ടി, ഇന്‍റഗ്രേറ്റഡ് ജിഎസ്ടി എന്നി
ങ്ങനെ.

ഭ​ര​ണ​കാ​ര്യ​ങ്ങ​ളി​ലും കേ​ന്ദ്ര​വും സം​സ്ഥാ​ന​ങ്ങ​ളും ത​മ്മി​ൽ അ​ഭി​പ്രാ​യ ഭി​ന്ന​ത നി​ല​നി​ല്ക്കു​കയാ​ണ്. കൂ​ടാ​തെ എ​ല്ലാ പ​രോ​ക്ഷ​നി​കു​തി​ക​ളും ച​ര​ക്ക്-സേ​വ​ന​നി​കു​തി​യു​ടെ പ്ര​വേ​ശ​ന​ത്തോ​ടെ ഇ​ല്ലാ​താ​വു​ന്നി​ല്ല. ബേ​സി​ക് ക​സ്റ്റം​സ് ഡ്യൂ​ട്ടി, ഇ​ല​ക്ട്രി​സി​റ്റി ഡ്യൂ​ട്ടി, സ്റ്റാ​ന്പ് ഡ്യൂ​ട്ടി മു​ത​ലാ​യ​വ നി​ല​നി​ല്ക്കും. ആ​ൽ​ക്ക​ഹോ​ൾ, പെ​ട്രോ​ളി​യം ഉ​ല്പ​ന്ന​ങ്ങ​ൾ, പു​ക​യി​ല എ​ന്നി​വ​യു​ടെ നി​കു​തി ച​ര​ക്കു സേ​വ​ന​നി​കു​തി​യി​ൽ ഉ​ൾ​പ്പെ​ടി​ല്ല. അ​തി​നാ​ൽ ‘ഒ​രു രാ​ജ്യം- ഒ​രേ നി​കു​തി’ എ​ന്നു പ​റ​യു​ന്ന​താ​യി​രി​ക്കും കൂ​ടു​ത​ൽ ഉ​ചി​തം.

||മാ​സം തോ​റുമുള്ള റി​ട്ടേ​ണു​ക​ൾ ||

ച​ര​ക്കു സേ​വ​ന​നി​കു​തി​ക്കു വേ​ണ്ട ി മാ​ത്രം പ്ര​തി​വ​ർ​ഷം ചു​രു​ങ്ങി​യ​ത് 39 റി​ട്ടേ​ണു​ക​ൾ ന​ല്കേ​ണ്ടതാ​യി​ട്ടു​ണ്ട ്. എ​ല്ലാ മാ​സ​വും മൂന്നു റി​ട്ടേ​ണു​ക​ളും ഒ​രു ആ​ന്വ​ൽ റി​ട്ടേ​ണും എ​ല്ലാ നി​കു​തി​ദാ​യ​ക​രും ഫ​യ​ൽ ചെ​യ്യേ​ണ്ടതു​ണ്ട ്. ബി​സി​ന​സ്സി​നന്‍റെപ്ര​ത്യേ​ക​ത​ക​ൾ അ​നു​സ​രി​ച്ച് റി​ട്ടേ​ണു​ക​ളു​ടെ എ​ണ്ണ​ത്തി​ൽ വ​ർ​ദ്ധ​ന​യു​ണ്ടാകും.

​അ​ക്കൗ​ണ്ട ിംഗ് ​ജോ​ലി​ക​ൾ ല​ഘൂ​ക​രി​ക്കാ​മോ?

ച​ര​ക്ക് സേ​വ​ന​നി​കു​തി​യു​ടെ അ​വി​ർ​ഭാ​വ​ത്തോ​ടു കൂ​ടി അ​ക്കൗ​ണ്ടിംഗ് ​ജോ​ലി​ക​ൾ വ​ർ​ദ്ധി​ക്കും. കൂ​ടാ​തെ ഇ​ല​ക്ട്രോ​ണി​ക്കാ​യി മാ​ത്ര​മേ റി​ട്ടേ​ണു​ക​ളും സ്റ്റേ​റ്റ്മെ​ന്‍​റു​ക​ളും ഫ​യ​ൽ ചെ​യ്യു​വാ​ൻ സാ​ധി​ക്കു​ക​യു​ള്ളൂ. ചെ​റി​യ ക​ച്ച​വ​ട​ക്കാ​ർ​ക്കും ഗ്രാ​മീ​ണ​മേ​ഖ​ല​യി​ലെ വ്യാ​പാ​രി​ക​ൾ​ക്കും ഇ​ത് ബു​ദ്ധി​മു​ട്ടു​ണ്ട ാക്കും. ​വ്യാ​പാ​രി​ക​ൾ ഡി​ജി​റ്റ​ൽ ഒ​പ്പ് കൈ​കാ​ര്യം ചെ​യ്യു​വാ​ൻ ശീ​ലി​ക്ക​ണം.

||എന്നു നിലവിൽ വ​രും? ||

ക​ഴി​ഞ്ഞ പാ​ർ​ല​മെ​ന്‌റ് സെ​ക്ഷ​ൻ മു​ഴു​വ​നും ക​റ​ൻ​സി അ​സാ​ധു​വാ​ക്ക​ലി​നന്‍റെലേ​ബ​ലി​ൽ ബ​ഹ​ള​ത്തി​ൽ ക​ഴി​ഞ്ഞു​പോ​യ​തി​നാ​ൽ പ്ര​ധാ​ന​പ്പെ​ട്ട നി​യ​മ​ങ്ങ​ൾ ഒ​ന്നും പാ​സ്സാ​ക്കു​വാ​ൻ സാ​ധി​ച്ചി​ല്ല.

പ​ഴ​യ ത​ർ​ക്ക​ങ്ങളു​ടെ പ​രി​ഹാ​രം, ഭ​ര​ണ​നി​ർ​വഹ​ണം, സം​സ്ഥാ​ന​ങ്ങ​ളു​ടെ ന​ഷ്ട​പ​രി​ഹാ​ര​ങ്ങ​ൾ മു​ത​ലാ​യ കാ​ര്യ​ത്തി​ൽ ഇ​നി​യും തീ​രു​മാ​ന​മാ​യി​ട്ടി​ല്ല. ഇ​വ​യെ​ല്ലാം പ​രി​ഹ​രി​ച്ചു ക​ഴി​ഞ്ഞ​തി​നു​ശേ​ഷം മാ​ത്ര​മേ പ്രാ​ബ​ല്യ​ത്തി​ലാ​കു​ന്ന തീ​യ​തി പ്ര​ഖ്യാ​പി​ക്കു​വാ​ൻ ക​ഴി​യു​ക​യു​ള്ളൂ.

||വി​ല​ക​ൾ കു​റ​യു​മോ അ​തോ വ​ർ​ധി​ക്കു​മോ?||

എ​ല്ലാ സാ​ധ​ന​ങ്ങ​ളു​ടെ​യും വി​ല​ക​ളി​ൽ കു​റ​വു​ണ്ടാകും ​എ​ന്നാ​യി​രു​ന്നു പൊ​തു​ജ​ന​ങ്ങ​ൾ​ക്കു​ണ്ടായി​രു​ന്ന ധാ​ര​ണ. എ​ന്നാ​ൽ യ​ഥാ​ർ​ത്ഥ​ത്തി​ൽ അ​ങ്ങ​നെയാ​കു​വാ​ൻ വ​ഴി​യി​ല്ല.
സേ​വ​ന​ങ്ങ​ൾ​ക്ക് നി​ല​വി​ൽ 15% നി​കു​തി​യു​ള്ള​ത് ച​ര​ക്കു​സേ​വ​ന​നി​കു​തി പ്രാ​ബ​ല്യ​ത്തി​ൽ വ​രു​ന്ന​തോ​ടു​കൂ​ടി ഇ​ത് 18% ആ​യി വ​ർ​ധിക്കു​ം. എ​ന്നാ​ൽ നി​ല​വി​ൽ എ​ക്സൈ​സ് തീ​രു​വ അ​ട​ക്കേ​ണ്ട സാ​ധ​ന​ങ്ങ​ൾ​ക്ക് അ​തി​ന് പു​റ​മേ വി​ല്പ​ന​സ​മ​യ​ത്തു​ള്ള നി​കു​തി​യും കൂ​ടി വ​രു​ന്ന​തി​നാ​ൽ അ​ങ്ങ​നെ​യു​ള്ള വ​സ്തു​ക്ക​ൾ​ക്ക് വി​ല​ കു​റ​യു​വാ​ൻ സാ​ധ്യ​ത​യു​ണ്ട ്.

||വി​റ്റു​വ​ര​വ് 20 ല​ക്ഷം രൂ​പ​യി​ൽ താ​ഴെ​യു​ള്ള വ്യാ​പാ​രി​ക​ൾ ||

വാ​ർ​ഷി​ക വി​റ്റു​വ​ര​വ് 20 ല​ക്ഷം രൂ​പ​യി​ൽ താ​ഴെ​യാ​ണ് വ​രു​ന്ന​തെ​ങ്കി​ൽ ച​ര​ക്ക് സേ​വ​ന​നി​കു​തി​യു​ടെ ര​ജി​സ്ട്രേ​ഷ​നന്‍റെപ​രി​ധി​യി​ൽ വ​രി​ല്ല എ​ന്ന​താ​ണ് പൊ​തു​വേ​യു​ള്ള ഒ​രു ധാ​ര​ണ. എ​ന്നാ​ൽ യ​ഥാ​ർ​ത്ഥ​ത്തി​ൽ അ​ങ്ങ​നെ​യ​ല്ല. ഇ​ന്‍​റ​ർ​സ്റ്റേ​റ്റ് വ്യാ​പാ​രം ന​ട​ത്തു​ന്ന വ്യാ​പാ​രി​ക​ൾ ര​ജി​സ്ട്രേ​ഷ​ൻ നി​ർ​ബ്ബ​ന്ധ​മാ​യും എ​ടു​ക്ക​ണം. കാ​ഷ്വ​ൽ ബി​സി​ന​സ്സു​ക​ൾ, താ​ത്കാ​ലി​ക ക​ച്ച​വ​ട​ക്കാ​ർ എ​ന്നി​വ​ർ​ക്കും ര​ജി​സ്ട്രേ​ഷ​ൻ ആ​വ​ശ്യ​മാ​ണ്. നോ​ണ്‍ റ​സി​ഡ​ന്‍​റ് ആ​യി​ട്ടു​ള്ള വ്യാ​പാ​രി​ക​ൾ ചെ​റി​യ വി​റ്റു​വ​ര​വി​നു പോ​ലും ര​ജി​സ്ട്രേ​ഷ​ൻ എ​ടു​ക്കേ​ണ്ടതാ​യി​ട്ടു​ണ്ട ്.

റി​വേ​ഴ്​സ് ചാ​ർ​ജ് മെ​ക്കാ​നി​സം വഴി നി​കു​തി അ​ട​യ്ക്കേ​ണ്ടി വ​രു​ന്ന നി​കു​തി​ദാ​യ​ക​ർ നി​ർ​ബ​ന്ധ​മാ​യും ര​ജി​സ്ട്രേ​ഷ​ൻ എ​ടു​ക്ക​ണം. സ്രോത​സ്സി​ൽ നി​കു​തി പി​ടി​ക്കേ​ണ്ടി വ​രു​ന്ന വ്യാ​പാ​രി​ക​ൾ​ക്കു ര​ജി​സ്ട്രേ​ഷ​ൻ നി​ർ​ബ​ന്ധ​മാ​ണ്.

||50 ല​ക്ഷം രൂ​പ​വ​രെ വി​റ്റു​വ​ര​വു​ള്ള വ്യാ​പാ​രി​ക​ൾ​ക്ക് കോ​ന്പൗ​ണ്ട ിംഗ് ​സൗ​ക​ര്യം||

ഇ​ന്‍​റ​ർ​സ്റ്റേ​റ്റ് വ്യാ​പാ​രം ചെ​യ്യു​ന്ന വ്യാ​പാ​രി​ക​ൾക്ക് അവരുടേത് എ​ത്ര ചെ​റി​യ ഇ​ട​പാ​ട് ആ​ണെ​ങ്കി​ലും, കോ​ന്പൗ​ണ്ട ിംഗ് ​സ്കീ​മി​ൽ ചേ​രു​വാ​ൻ സാ​ധി​ക്കി​ല്ല.

ച​ര​ക്ക് സേ​വ​ന​നി​കു​തി​യു​ടെ ആ​വി​ർ​ഭാ​വ​ത്തോ​ടു​കൂ​ടി നി​കു​തി​ക്ക് മു​ക​ളി​ലു​ള്ള നി​കു​തി ഇ​ല്ലാ​താ​കു​ന്ന സാ​ധ​ന​ങ്ങ​ളു​ടെ മേ​ൽ ഈ​ടാ​ക്കി​യ നി​കു​തി​ക്ക്, വ്യാ​പാ​രി​ക്ക് ക്രെ​ഡി​റ്റ് എ​ടു​ക്കാ​വു​ന്ന​തി​നാ​ൽ മൂല്യ​വ​ർ​ദ്ധ​ന​വി​നന്‍റെനി​കു​തി മാ​ത്ര​മേ വ്യാ​പാ​രി​യു​ടെ പ​ക്ക​ൽ നി​ന്നും ചി​ല​വാ​കു​ന്നു​ള്ളൂ. അ​താ​യ​ത് നി​കു​തി​ക്ക് മു​ക​ളി​ൽ നി​കു​തി മൂ​ല​മു​ണ്ടാകു​ന്ന കാ​സ്കേ​ഡിം​ഗ് ഇ​ഫ​ക്ട് വ്യാ​പാ​ര​മേ​ഖ​ല​യി​ൽനി​ന്നും അ​പ്ര​ത്യ​ക്ഷ​മാ​കും. ഇ​ത് സാ​ധ​ന​ങ്ങ​ളു​ടെ വി​ല​ക്കു​റ​വി​ലേ​ക്ക് ന​യി​ക്കും എ​ന്നാ​ണ് പൊ​തു​വെ ക​രു​ത​പ്പെ​ടു​ന്ന​ത്.