ഹൈദരാബാദ്: കേന്ദ്ര സർക്കാർ ഉടൻ തന്നെ വനിതാ സംരംഭകർക്കായി പദ്ധതി ആരംഭിക്കുമെന്നു ചെറുകിട വ്യവസായ മന്ത്രാലയം ജോയിന്റ്് സെക്രട്ടറി ബി. എച്ച്. അനിൽ കുമാർ പറഞ്ഞു. വനിതാ സംരംഭകർക്കു മാത്രമായുള്ള പ്രത്യേക പദ്ധതിയാണ് സർക്കാർ ആലോചിക്കുന്നതെന്നും ഇതുമായി ബന്ധപ്പെട്ടുള്ള നടപടികൾ പുരോഗമിച്ചുവരികയാണെന്നും അദേഹം പറഞ്ഞു.
സാധ്യമെങ്കിൽ ഈ സാന്പത്തിക വർഷം അവസാനിക്കുന്നതിനു മുന്പ് തന്നെ പദ്ധതി നടപ്പിലാക്കാനാണ് ശ്രമിക്കുന്നതെന്നും അദേഹം പറഞ്ഞു.
രാജ്യത്തിന്റെ ജിഡിപിയിലേക്കുള്ള എട്ടു ശതമാനം വരുന്നത് ചെറുകിട വ്യവസായ മേഖലകളിൽനിന്നാണ്. 2007ലെ സർവേ റിപ്പോർട്ട് പ്രകാരമുള്ള കണക്കുകളാണിത്. വിവരശേഖരണത്തിനായി മന്ത്രാലയം ഡേറ്റാബാങ്ക് നിർമിക്കുന്നതിനുള്ള തയാറെടുപ്പിലാണെന്നും അദേഹം പറഞ്ഞു.