+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഗു​രു​ത​ര കു​റ്റ​കൃ​ത്യ​ങ്ങ​ളി​ല്‍ പ്ര​തി​ക​ളാ​യ പോ​ലീ​സു​കാ​രെ പി​രി​ച്ചു​വി​ടും: പ്രാ​ഥ​മി​ക പ​ട്ടി​ക​യി​ൽ 85 പേ​ർ

തി​രു​വ​ന​ന്ത​പു​രം: ഗു​രു​ത​ര കു​റ്റ​കൃ​ത്യ​ങ്ങ​ളി​ല്‍ പ്ര​തി​ക​ളാ​യ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ സേ​ന​യി​ല്‍ നി​ന്നും പി​രി​ച്ചു​വി​ടാ​ന്‍ സ​ര്‍​ക്കാ​ര്‍ തീ​രു​മാ​നം. ക്രി​മി​ന​ല്‍ പ​ശ്ചാ​ത്ത​ല​മു​
ഗു​രു​ത​ര കു​റ്റ​കൃ​ത്യ​ങ്ങ​ളി​ല്‍ പ്ര​തി​ക​ളാ​യ പോ​ലീ​സു​കാ​രെ പി​രി​ച്ചു​വി​ടും: പ്രാ​ഥ​മി​ക പ​ട്ടി​ക​യി​ൽ 85 പേ​ർ
തി​രു​വ​ന​ന്ത​പു​രം: ഗു​രു​ത​ര കു​റ്റ​കൃ​ത്യ​ങ്ങ​ളി​ല്‍ പ്ര​തി​ക​ളാ​യ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ സേ​ന​യി​ല്‍ നി​ന്നും പി​രി​ച്ചു​വി​ടാ​ന്‍ സ​ര്‍​ക്കാ​ര്‍ തീ​രു​മാ​നം.

ക്രി​മി​ന​ല്‍ പ​ശ്ചാ​ത്ത​ല​മു​ള്ള പോ​ലീ​സു​കാ​രു​ടെ പ​ട്ടി​ക പോ​ലീ​സ് ആ​സ്ഥാ​ന​ത്തും ജി​ല്ലാ ത​ല​ങ്ങ​ളി​ലും ത​യാ​റാ​ക്കാ​ന്‍ ഡി​ജി​പി അ​നി​ൽ​കാ​ന്ത് നി​ര്‍​ദേ​ശം ന​ല്‍​കി. പ്രാ​ഥ​മി​ക ഘ​ട്ട​ത്തി​ല്‍ ത​യാ​റാ​ക്കി​യ 85 പേ​രു​ടെ പ​ട്ടി​യി​ല്‍ സൂ​ക്ഷ്മ പ​രി​ശോ​ധ​ന ന​ട​ത്താ​ന്‍ മൂ​ന്നം​ഗ സ​മി​തി​യെ ചു​മ​ത​ല​പ്പെ​ടു​ത്തി.

സി​ഐ മു​ത​ല്‍ എ​സ്പി​മാ​ര്‍ വ​രെ​യു​ള്ള​വ​രു​ടെ സ​ര്‍​വീ​സ് ച​രി​ത്രം പോ​ലീ​സ് ആ​സ്ഥാ​ന​ത്തും ബാ​ക്കി​യു​ള്ള ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സ​ര്‍​വീ​സ് ച​രി​ത്രം ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​മാ​രും പ​രി​ശോ​ധി​ക്കും.

‌പീ​ഡ​നം, മോ​ഷ​ണം, ല​ഹ​രി​ക്കേസ്, ക്വ​ട്ടേ​ഷ​ന്‍ സം​ഘ​വു​മാ​യു​ള്ള ബ​ന്ധം, സ്വ​ര്‍​ണ ക​ട​ത്ത്, സ്ത്രീ​ക​ള്‍​ക്കെ​തി​രാ​യ അ​തി​ക്ര​മ കേ​സ് എ​ന്നി​ങ്ങ​നെ ഗു​രു​ത​ര​മാ​യ കു​റ്റ​കൃ​ത്യ​ത്തി​ന് ജ​യി​ല്‍ ശി​ക്ഷ അ​നു​ഭ​വി​ച്ച​വ​രെ സ​ര്‍​വീ​സി​ല്‍ നി​ന്നും നീ​ക്കം ചെ​യ്യാ​ന്‍ ഡി​ജി​പി സ​ര്‍​ക്കാ​രി​നോ​ട് ശു​പാ​ര്‍​ശ ചെ​യ്യും.

അ​തേ​സ​മ​യം, കാഞ്ഞിരപ്പള്ളിയിൽ മാ​ങ്ങ മോ​ഷ്ടി​ച്ച പോ​ലീ​സു​കാ​ര​നേ​യും എ​റ​ണാ​കു​ളം റൂ​റ​ലി​ൽ സ്വ​ർ​ണം മോ​ഷ്ടി​ച്ച പോ​ലീ​സു​കാ​ര​നേ​യും സേ​ന​യി​ൽ നി​ന്നും പി​രി​ച്ചു​വി​ടാ​ൻ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​മാ​ർ ന​ട​പ​ടി ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.