+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സം​സ്ഥാ​ന​ത്ത് ഇ​ന്ന് 1,184 പേ​ർ​ക്ക് കോ​വി​ഡ്; സ​മ്പ​ർ​ക്കം 956

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്ന് 1,184 പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 784 പേ​ർ​ക്കു രോ​ഗം ഭേ​ദ​മാ​യി. ഇ​തി​നു പു​റ​മെ ഏ​ഴു മ​ര​ണം കോ​വി​ഡ് മൂ​ല​മാ​ണെ​ന്നു സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​
സം​സ്ഥാ​ന​ത്ത് ഇ​ന്ന് 1,184 പേ​ർ​ക്ക് കോ​വി​ഡ്; സ​മ്പ​ർ​ക്കം 956
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്ന് 1,184 പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 784 പേ​ർ​ക്കു രോ​ഗം ഭേ​ദ​മാ​യി. ഇ​തി​നു പു​റ​മെ ഏ​ഴു മ​ര​ണം കോ​വി​ഡ് മൂ​ല​മാ​ണെ​ന്നു സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ ആ​കെ മ​ര​ണ​സം​ഖ്യ 115 ആ​യി ഉ​യ​ർ​ന്ന​താ​യും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

ഇ​ന്ന് രോ​ഗം സ്ഥി​രീ​ക​രി​ക്ക​പ്പെ​ട്ട 956 പേ​ർ​ക്ക് സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. വി​ദേ​ശ​ത്തു​നി​ന്നെ​ത്തി​യ 106 പേ​ർ​ക്കും മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നെ​ത്തി​യ 73 പേ​ർ​ക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ചു. 114 പേ​രു​ടെ സ​ന്പ​ർ​ക്ക ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല. 41 ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ​ക്കും രോ​ഗം പി​ടി​പെ​ട്ടു. സം​സ്ഥാ​ന​ത്ത് ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 20,583 സാ​മ്പി​ളു​ക​ളാ​ണ് പ​രി​ശോ​ധി​ച്ച​ത്.

എ​റ​ണാ​കു​ളം നാ​യ​ര​മ്പ​ലം സ്വ​ദേ​ശി ഗ്രേ​സി ഷൈ​നി (54), മ​ല​പ്പു​റം പ​ള്ളി​ക്ക​ൽ സ്വ​ദേ​ശി ന​ഫീ​സ (52), കോ​ഴി​ക്കോ​ട് കൊ​യി​ലാ​ണ്ടി സ്വ​ദേ​ശി അ​ബൂ​ബ​ക്ക​ർ (64), തി​രു​വ​ന​ന്ത​പു​രം മാ​റ​ന​ല്ലൂ​ർ സ്വ​ദേ​ശി ജ​മ (50), കൊ​ല്ലം മ​യി​ല​ക്കാ​ട് സ്വ​ദേ​ശി ദേ​വ​ദാ​സ് (45), കാ​സ​ർ​ഗോ​ഡ് നീ​ലേ​ശ്വ​രം സ്വ​ദേ​ശി മു​ഹ​മ്മ​ദ് കു​ഞ്ഞ് (68), വ​യ​നാ​ട് ക​ൽ​പ്പ​റ്റ സ്വ​ദേ​ശി അ​ല​വി​ക്കു​ട്ടി (68) എ​ന്നി​വ​രാ​ണ് ഇ​ന്ന് കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​ത്.

രോ​ഗി​ക​ളു​ടെ ജി​ല്ല തി​രി​ച്ചു​ള്ള ക​ണ​ക്ക്: മ​ല​പ്പു​റം 255, തി​രു​വ​ന​ന്ത​പു​രം 200, പാ​ല​ക്കാ​ട് 147, കാ​സ​ർ​ഗോ​ഡ് 146, എ​റ​ണാ​കു​ളം 101, കോ​ഴി​ക്കോ​ട് 66, ക​ണ്ണൂ​ർ 63, കൊ​ല്ലം 41, തൃ​ശൂ​ർ 40, കോ​ട്ട​യം 40, വ​യ​നാ​ട് 33, ആ​ല​പ്പു​ഴ 30, ഇ​ടു​ക്കി 10, പ​ത്ത​നം​തി​ട്ട നാ​ല്.