തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് ആശങ്ക വർധിക്കുന്നു. രോഗം ബാധിച്ചവരുടെ ദിനംപ്രതിയുള്ള കണക്കിലെ എണ്ണം ആദ്യമായി ആയിരം കടന്നു. 1038 പേർക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. ഇവരിൽ 785 പേർക്ക് സന്പർക്കത്തിലൂടെയാണു രോഗം ബാധിച്ചത്. 57 പേരുടെ സന്പർക്ക ഉറവിടം വ്യക്തമല്ല.
രോഗം സ്ഥിരീകരിക്കപ്പെ ട്ടവരിൽ 87 പേർ വിദേശത്തു നിന്നും 109 പേർ മറ്റു സംസ്ഥാനങ്ങളിൽ നിന്നും വന്നതാണ്. 272 പേരുടെ രോഗം ഭേദമായി. സംസ്ഥാനത്ത് 1,59,777 പേർ നിരീക്ഷണത്തിലുണ്ട്. ആശുപത്രിയിൽ 9039 പേർ നിരീക്ഷണത്തിൽ കഴിയുന്നു. ഒരു മരണവും റിപ്പോർട്ട് ചെയ്തു. ഇടുക്കി സ്വദേശി നാരായണൻ (75) ആണ് മരിച്ചത്.
1264 പേരെയാണ് പുതിയതായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നിലവിൽ സംസ്ഥാനത്ത് ആകെ 8818 പേർ കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നു. 397 ഹോട്സ്പോട്ടുകളാണ് സംസ്ഥാനത്ത് ഇപ്പോൾ ഉള്ളതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
രോഗം സ്ഥിരീകരിച്ചവരുടെ ജില്ലതിരിച്ചുള്ള കണക്ക് ചുവടെ. തിരുവനന്തപുരം -226 , കൊല്ലം- 133, ആലപ്പുഴ- 120, കാസർഗോഡ്- 101, എറണാകുളം- 92, മലപ്പുറം 61, തൃശൂർ- 56, കോട്ടയം- 51, പത്തനംതിട്ട- 49, ഇടുക്കി- 43, കണ്ണൂർ- 43, കോഴിക്കോട്-25, വയനാട്- നാല്.