ബംഗളൂരു: സമീപകാലത്തെ ഏറ്റവും രൂക്ഷമായ പ്രളയക്കെടുതികള്‍ നേരിടുന്ന ബംഗളൂരുവില്‍ ഹോട്ടല്‍ വാടകയും കുതിച്ചുയരുന്നു. ഐടി ഉദ്യോഗസ്ഥരുള്‍പ്പെടെ നഗരത്തിലെ സമ്പന്ന മധ്യവര്‍ഗക്കാര്‍ താമസിക്കുന്ന പല മേഖലകളും വെള്ളക്കെട്ടിലായതോടെ ഹോട്ടല്‍മുറികള്‍ക്ക് ആവശ്യക്കാരേറിയതാണു വാടക കുത്തനേ ഉയര്‍ത്തിയത്.
നേരത്തേ 10,000 മുതല്‍ 20,000 രൂപ വരെ ദിവസവാടകയുണ്ടായിരുന്ന വന്‍കിട ഹോട്ടലുകളില്‍ ഇപ്പോഴത് 30,000 മുതല്‍ 40,000 രൂപ വരെയായി.
യെമല്ലൂര്‍, ബെല്ലന്ദൂര്‍ തടാകങ്ങള്‍ കരകവിഞ്ഞതോടെയാണു നിരവധി ഐടി പാര്‍ക്കുകളും മധ്യവര്‍ഗ കുടുംബങ്ങളുടെ വില്ലകളും ഉള്‍ക്കൊള്ളുന്ന ഭാഗം വെള്ളക്കെട്ടിനടിയിലായത്. വെള്ളം ഇറങ്ങിയാലും വില്ലകള്‍ വൃത്തിയാക്കിയെടുക്കാന്‍ സമയമെടുക്കുമെന്നതിനാല്‍ പല കുടുംബങ്ങളും 15 ദിവസത്തേക്കുവരെ ഹോട്ടല്മുറികള് വാടകയ്ക്കെടുത്തിരിക്കുകയാണ്.
അത്രയും ദിവസം ഹോട്ടല്മുറികളിലിരുന്ന് ജോലിചെയ്യാനും സാധിക്കുമെന്ന ആശ്വാസത്തിലാണ് അവര്‍. നഗരത്തിലെ പ്രമുഖ ഐടി, സ്റ്റാര്‍ട്ടപ് കമ്പനികളിലെ മാനേജര്‍മാര്‍ താമസിച്ചിരുന്ന എപ്സിലോണ്‍, ദിവ്യശ്രീ പാര്‍പ്പിടസമുച്ചയങ്ങളുടെ മേഖലയില്‍ മാത്രം കോടികളുടെ നഷ്ടമാണുണ്ടായത്.
വില്ലകള്ക്കകത്തെ വിലപിടിപ്പുള്ള വസ്തുക്കളും ആഡംബര കാറുകളുമുള്‍പ്പെടെ ചെളിവെള്ളത്തിലാഴ്ന്ന നിലയിലാണ്. ഇതില്‍ പലതും ഇനി നന്നാക്കിയെടുക്കാന്പോലും വിഷമമാണ്. ഞൊടിയിടകൊണ്ട് എല്ലാം ഉപേക്ഷിച്ച് ഹോട്ടല്‍ മുറികളിലേക്കു മാറേണ്ടിവന്ന അവസ്ഥയിലാണു താമസക്കാര്‍.