ബംഗളൂരു: കർണാടക ധർവാഡയിലെ കോളജിൽ വാക്സിനേഷൻ പൂർത്തികരിച്ച 66 മെഡിക്കൽ വിദ്യാർഥികൾക്കും കോവിഡ്. ധർവാഡ എസ്ഡിഎം മെഡിക്കൽ സയൻസിലാണ് സംഭവം.
കോളജിൽ നടത്തിയ കൂട്ട പരിശോധനയിൽ 400 വിദ്യാർഥികളിൽ 300 പേർക്കും രോഗം സ്ഥിരീകരിച്ചു. ഇതിൽ 66 വിദ്യാർഥികൾ വാക്സിൻ രണ്ട് ഡോസും സ്വീകരിച്ചവരായിരുന്നു. ആരോഗ്യവകുപ്പിന്റെ നിർദേശത്തെ തുടർന്ന് കോളജിലെ രണ്ട് ഹോസ്റ്റലുകൾ അടച്ചു.
ക്ലാസുകൾ ഓൺലൈനിലൂടെ മാത്രമാക്കി ചുരുക്കി. അടുത്തിടെ കോളജിൽ നടന്ന പരിപാടിയെ തുടർന്നാണ് വിദ്യാർഥികൾക്ക് കൂട്ടമായി കോവിഡ് ബാധിച്ചതെന്ന് കരുതുന്നു.