+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കർണാടകയിൽ പുരുഷ നഴ്സുമാർക്ക് സാധ്യത ഏറുന്നു

ഹൂബ്ലി: കോവിഡ് രോഗബാധയെ തുടർന്നു വടക്കൻ കർണാടകയിലെ പല ജില്ലകളിലും പുരുഷ നഴ്‌സുമാരുടെ ആവശ്യം വർധിച്ചതായി റിപ്പോർട്ടുകൾ. സംസ്ഥാനത്ത് രോഗബാധിതരുടെ എണ്ണം കൂടുന്നതും രോഗികളെ പരിചരിക്കുന്നതുവഴി രോഗം വീടുകളി
കർണാടകയിൽ പുരുഷ നഴ്സുമാർക്ക്  സാധ്യത ഏറുന്നു
ഹൂബ്ലി: കോവിഡ് രോഗബാധയെ തുടർന്നു വടക്കൻ കർണാടകയിലെ പല ജില്ലകളിലും പുരുഷ നഴ്‌സുമാരുടെ ആവശ്യം വർധിച്ചതായി റിപ്പോർട്ടുകൾ. സംസ്ഥാനത്ത് രോഗബാധിതരുടെ എണ്ണം കൂടുന്നതും രോഗികളെ പരിചരിക്കുന്നതുവഴി രോഗം വീടുകളിലേക്കും കുടുംബാംഗങ്ങളിലേക്കും പകരുമോ എന്ന ഭീതിയോ, കുടുംബത്തിൽനിന്നുള്ള സമ്മർദ്ദമോ നിമിത്തം സ്ത്രീകളായ നഴ്സുമാരിൽ പലരും ഈ രംഗത്തുനിന്നും വിട്ടുനിൽക്കുന്നതുമാണ് പുരുഷ നഴ്സുമാർക്ക് സാധ്യത ഏറുന്നത്.

സാധാരണയായി പുരുഷ നഴ്‌സുമാർ കുടിയേറുന്നത് വലിയ നഗരങ്ങളിലെ ആശുപത്രികളിലേക്കാണ്. എന്നാൽ അവിടെ ലഭിക്കുന്ന എല്ലാ ആനുകൂല്യങ്ങളും ഈപ്പോൾ ചെറിയ പട്ടണങ്ങളിലെ ആശുപത്രികളും വാഗ്ദാനം ചെയ്യുന്നു.

പുരുഷ നഴ്‌സുമാരുടെ ആവശ്യം വർധിച്ചതായി കർണാടക നഴ്‌സസ് അസോസിയേഷൻ ഹൂബ്ലി സംസ്ഥാന പ്രസിഡന്‍റ് ഡോ. സഞ്ജയ് എം പീരാപൂരും സ്ഥിരീകരിച്ചു. കഴിഞ്ഞ രണ്ട് വർഷമായി പുരുഷ നഴ്സുമാരുടെ എണ്ണം വളരെ കുറവാണ്. അതിനിടിയിലാണ് കോവിഡ് ബാധയെ തുടർന്നു നഴ്സുമാരുടെ ആവശ്യം വർധിച്ചത്. പ്രത്യേകിച്ച് വടക്കൻ കർണാടക ജില്ലകളിൽ- ഡോ. സഞ്ജയ് പറഞ്ഞു.

നഴ്‌സിംഗ് കോഴ്‌സുകളിലേക്കുള്ള ആൺകുട്ടികളുടെ പ്രവേശനം 2013-14ൽ 2.5 ശതമാനത്തിൽ താഴെയായിരുന്നു, എന്നാൽ ഈ വർഷം ഇത് 20 ശതമാനം കവിഞ്ഞതായും ഡോ. സഞ്ജയ് കൂട്ടിചേർത്തു.