+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഗ്രീൻ ലൈനിൽ മെട്രോസർവീസ് സെപ്റ്റംബർ 9 മുതൽ

ബംഗളൂരു : ഗ്രീൻലൈനിൽ മെട്രോ സർവീസ് സെപ്റ്റംബർ 9 (ബുധൻ) മുതൽ സർവീസ് പുനരാരംഭിക്കും. അതേസമയം ചൊവ്വാഴ്ചയും ഗ്രീൻ ലൈനിൽ കാര്യമായ തിരക്കനുഭവപ്പെട്ടില്ല. യെലച്ചനഹള്ളിനാഗസാന്ദ്ര പാതയിൽകൂടി സർവീസ് തുടങ്ങുന
ഗ്രീൻ ലൈനിൽ മെട്രോസർവീസ് സെപ്റ്റംബർ 9 മുതൽ
ബംഗളൂരു : ഗ്രീൻലൈനിൽ മെട്രോ സർവീസ് സെപ്റ്റംബർ 9 (ബുധൻ) മുതൽ സർവീസ് പുനരാരംഭിക്കും. അതേസമയം ചൊവ്വാഴ്ചയും ഗ്രീൻ ലൈനിൽ കാര്യമായ തിരക്കനുഭവപ്പെട്ടില്ല. യെലച്ചനഹള്ളി-നാഗസാന്ദ്ര പാതയിൽകൂടി സർവീസ് തുടങ്ങുന്നതോടെ യാത്രക്കാരുടെ എണ്ണത്തിൽ വർധനയുണ്ടാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.

നിലവിൽ രാവിലെ എട്ടുമുതൽ 11 വരെയും വൈകുന്നേരം നാലുമുതൽ ഏഴുവരെയുമാണ് സർവീസ്. വെള്ളിയാഴ്ചമുതൽ രണ്ടു ലൈനുകളിലും രാവിലെ ഏഴുമുതൽ രാത്രി ഒമ്പതുവരെ സർവീസുകളുണ്ടാകും.

ഐടി കമ്പനികൾ ജീവനക്കാർക്ക് വീട്ടിലിരുന്ന് ജോലിചെയ്യുന്നതും വിദ്യഭ്യാസസ്ഥാപനങ്ങൾ അടഞ്ഞുകിടക്കുന്നതുമാണ് യാത്രക്കാരുടെ എണ്ണം കുറയാനുള്ള പ്രധാന കാരണമെന്നാണ് അധികൃതരുടെ നിഗമനം. സുരക്ഷാസൗകര്യങ്ങൾ തൃപ്തികരമായതിനാൽ വരുംദിവസങ്ങളിൽ കൂടുതൽ യാത്രക്കാരെത്തുമെന്നാണ് കരുതുന്നത്. നിലവിൽ സ്മാർട്ട് കാർഡുള്ളവർക്ക് മാത്രമായിരുന്നു യാത്രയ്ക്ക് അനുമതി.

യാത്രക്കാരുടെ സുരക്ഷയ്ക്കാണ് മുൻഗണനയെന്നും പരിശോധനകളിൽ യാതൊരു വിട്ടുവീഴ്ചയ്ക്കും തയാറല്ലെന്നും ബിഎംആർസിഎൽ അറിയിച്ചു. ട്രെയിനിനുള്ളിലും സ്റ്റേഷനിലും സാമൂഹിക അകലം പാലിക്കുന്നത് ഉറപ്പുവരുത്തുന്നതും സമ്പർക്കരഹിത സംവിധാനത്തിലൂടെ തെർമൽ സ്‌കാനിംഗ് നടത്തുന്നതും ഇതിന്‍റെ ഭാഗമാണ്. നിശ്ചിത ഇടവേളകളിൽ സ്റ്റേഷനുകളും ട്രെയിനുകളും അണുവിമുക്തമാക്കിയാണ് മെട്രോ സർവീസ്. യാത്രക്കാരുടെ സുരക്ഷയ്ക്കൊപ്പം ജീവനക്കാരുടെ സുരക്ഷയ്ക്കും സംവിധാനങ്ങളുണ്ട്.

അതേസമയം യാത്രക്കാർ കുറഞ്ഞാൽ മെട്രോ അതീവ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലേക്ക് പോകുമെന്നും ഈ രംഗത്തെ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.