+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഗർഷോം രാജ്യാന്തര പുരസ്‌കാരങ്ങൾക്ക് നാമനിർദ്ദേശങ്ങൾ ക്ഷണിച്ചു; പുരസ്‌കാരദാനം ഒക്ടോബർ 3നു മെൽബണിൽ

ബംഗളൂരു: പതിനഞ്ചാമത് ഗർഷോം രാജ്യാന്തര പുരസ്‌കാരങ്ങൾക്കുള്ള നാമനിർദ്ദേശങ്ങൾ ക്ഷണിച്ചു. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി മാർച്ച് 31 ആണ്. സ്വപ്രയത്‌നംകൊണ്ട് കേരളത്തിനു പുറത്ത് ജീവിത വിജയം നേടുകയും മലയ
ഗർഷോം രാജ്യാന്തര പുരസ്‌കാരങ്ങൾക്ക് നാമനിർദ്ദേശങ്ങൾ ക്ഷണിച്ചു; പുരസ്‌കാരദാനം ഒക്ടോബർ 3നു മെൽബണിൽ
ബംഗളൂരു: പതിനഞ്ചാമത് ഗർഷോം രാജ്യാന്തര പുരസ്‌കാരങ്ങൾക്കുള്ള നാമനിർദ്ദേശങ്ങൾ ക്ഷണിച്ചു. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി മാർച്ച് 31 ആണ്.

സ്വപ്രയത്‌നംകൊണ്ട് കേരളത്തിനു പുറത്ത് ജീവിത വിജയം നേടുകയും മലയാളികളുടെ യശസ് ഉയര്‍ത്തുകയും ചെയ്ത പ്രവാസി മലയാളികളെ ആദരിക്കുവാന്‍ ബംഗളൂരു ആസ്ഥാനമായ ഗര്‍ഷോം ഫൗണ്ടേഷന്‍ 2002 മുതലാണ് പുരസ്‌കാരങ്ങള്‍ നല്‍കി വരുന്നത്.

സാമൂഹ്യ സേവനം, ബിസിനസ് രംഗങ്ങളിൽ മികവു പുലർത്തുന്ന പ്രവാസി മലയാളികളെയും വിദേശത്തു വിവിധ മേഖലകളിൽ പ്രതിഭ തെളിയിച്ച കുട്ടികളെയും ഗർഷോം പുരസ്കാരങ്ങൾക്കായി നാമനിർദ്ദേശം ചെയ്യാം. സാമൂഹ്യ സാംസ്‌കാരിക രംഗങ്ങളിൽ സ്തുത്യർക്കമായ സേവനം നടത്തുന്ന മലയാളി സംഘടനകളെയും പ്രവാസി മലയാളികളുടെ മികവുറ്റ മാതൃകാ സംരംഭങ്ങളെയും ഗർഷോം പുരസ്കാരങ്ങൾക്കായി നാമനിർദ്ദേശം ചെയ്യാവുന്നതാണ്. ഒക്ടോബർ മൂന്നിനു മെൽബൺ മന്ത്ര ബെൽ സിറ്റിയിൽ നടക്കുന്ന ചടങ്ങിൽ പുരസ്‌കാരങ്ങൾ സമ്മാനിക്കും.

നാമനിർദ്ദേശങ്ങൾ സമർപ്പിക്കുന്നതിനും കൂടുതൽ വിവരങ്ങൾക്കും https://www.garshomonline.com/garshom-awards/ എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

പുരസ്‌കാര ദാനത്തോടനുബന്ധിച്ചു നടക്കുന്ന ഗർഷോം ഗ്ലോബൽ കോൺഫറൻസ് ഒക്ടോബർ 1 മുതൽ 5 വരെ മെൽബണിൽ നടക്കുമെന്നു ഗർഷോം ഫൗണ്ടേഷൻ പ്രസിഡന്‍റ് ജിൻസ് പോൾ അറിയിച്ചു. എന്‍റെ കേരളം ഓസ്ട്രേലിയയാണ് ചടങ്ങുകൾക്ക് ആതിഥ്യമരുളുന്നത്.