+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കേരളസമാജം തിരുവാതിര മത്സരം സംഘടിപ്പിച്ചു

ബംഗളൂരു: കേരളസമാജം വനിതാവിഭാഗം സംഘടിപ്പിച്ച തിരുവാതിര മത്സരം മലയാളത്തനിമ വിളിച്ചോതുന്ന മത്സരമായി. ഇന്ദിരാനഗര്‍ ഫിഫ്ത് മെയിന്‍ നയൻത് ക്രോസിലുള്ള കൈരളീ നികേതന്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങിൽ നാടകച
കേരളസമാജം തിരുവാതിര മത്സരം സംഘടിപ്പിച്ചു
ബംഗളൂരു: കേരളസമാജം വനിതാവിഭാഗം സംഘടിപ്പിച്ച തിരുവാതിര മത്സരം മലയാളത്തനിമ വിളിച്ചോതുന്ന മത്സരമായി. ഇന്ദിരാനഗര്‍ ഫിഫ്ത് മെയിന്‍ നയൻത് ക്രോസിലുള്ള കൈരളീ നികേതന്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങിൽ നാടക-ചലച്ചിത്രതാരം കമനീധരന്‍ മത്സരം ഉദ്ഘാടനം ചെയ്തു. വനിതാവിഭാഗം ചെയര്‍പേഴ്സണ്‍ കെ.റോസി അധ്യക്ഷത വഹിച്ചു.

വനിതാ വിഭാഗം ഭാരവാഹികളായ പോളിന്‍ തോമസ്‌, രാധാ രാജഗോപാല്‍,
സൈജ വിനോദ്, ദിവ്യ മുരളി, രമ്യ ഹരികുമാര്‍, അമൃത സുരേഷ്, ലൈല രാമചന്ദ്രൻ, സനിജ ശ്രീജിത്ത്‌, വനജ പിള്ള ,ഗീത ജയന്‍, ഗിരിജ, ഓമന ടീച്ചർ ഷമിന പ്രദീപ്‌, മത്സര വിധികര്‍ത്താക്കളായ ഹേമലത , ലിനി വിനോദ് തുടങ്ങിയവര്‍ സംബന്ധിച്ചു.

വാശിയേറിയ മത്സരത്തില്‍ ഒന്നാംസമ്മാനമായ 15,000 രൂപയും നവജ്യോതി റോളിംഗ് ട്രോഫിയും അനിത ദീപേഷും സംഘവും(എല്‍ബിഎസ് നഗര്‍ ) കരസ്ഥമാക്കി. രണ്ടാം സമ്മാനം 10,000 രൂപയും ട്രോഫിയും കേരളസമാജം കെആര്‍ പുരം സോൺ വനിതാവിഭാഗം കരസ്ഥമാക്കി. മൂന്നാം സ്ഥാനം 5,000 രൂപയും ട്രോഫിയും രൂപേഷ്സ് അരങ്ങം ടീം കരസ്ഥമാക്കി.

ശ്രീറാം സമീക്ഷ ജാലഹള്ളി, ഷൈനി ഡൊംലൂര്‍, പീനിയ ഹംസിനി
എന്നീ ടീമുകള്‍ക്ക് പ്രോത്സാഹന സമ്മാനങ്ങളും ലഭിച്ചു. സമാപന സമ്മേളനത്തില്‍ വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു.

കേരളസമാജം ജനറല്‍ സെക്രട്ടറി റജികുമാര്‍, ട്രഷറര്‍ പി.വി.എന്‍ ബാലകൃഷ്ണന്‍, ജോയിന്‍റ് സെക്രട്ടറി ജെയ്ജോ ജോസഫ്, കൾച്ചറൽ സെക്രട്ടറി വി.എൽ. ജോസഫ്, കെഎന്‍ഇ ട്രസ്റ്റ് പ്രസിഡന്‍റ് സി.എച്ച് പത്മനാഭന്‍, സെക്രട്ടറി സി. ഗോപിനാഥൻ, വൈസ് പ്രസിഡന്‍റ് ഹനീഫ്, മോഹനൻ പിള്ള, ലിന്‍റോ കുര്യൻ, ഒ.വി. മനോജ് കുമാർ, സജി പുലിക്കോട്ടിൽ എന്നിവര്‍ സംബന്ധിച്ചു.