സമൂഹ മാധ്യമങ്ങളുടെ വരവോടെ പലരും ഡബ്ല്യുഡബ്ല്യുഇ ഇടിയെ അനുകരിച്ച് വീഡിയോകള്‍ ചെയ്ത് പങ്കുവയ്ക്കും. അത്തരത്തില്‍ എത്തുന്ന പലതും വൈറലായി മാറാറുമുണ്ട്. അത്തരത്തില്‍ ശ്രദ്ധിക്കപ്പെട്ട ഒരു ഇടിയുടെ കാര്യമാണിത്.
"ഘര്‍ കെ കലേഷ്' എന്ന അക്കൗണ്ട് എക്സില്‍ പങ്കുവച്ച വീഡിയോയില്‍ ഒരു ഗ്രാമത്തിലെ കുളത്തിനരികിലായുള്ള രണ്ട് ആണ്‍കുട്ടികളെ കാണാം. ഇവര്‍ രണ്ടുപേരും ഡബ്ല്യുഡബ്ല്യുഇ ഇടിയെ നന്നായി അനുകരിക്കുകയാണ്.
സൂപ്പര്‍ താരങ്ങളായ ഗോള്ഡ്ബര്ഡിന്റേയും റാന്റി ഓര്ട്ടന്റേയും നീക്കങ്ങളെ ഇവര്‍ കൃത്യമായി അനുകരിക്കുന്നു. വെള്ളത്തിലേക്കാണ് ഇവര്‍ ഈ നീക്കങ്ങളുമായി ചാടുന്നത്. ഭാഗ്യവശാല്‍ രണ്ടാള്‍ക്കും പരിക്കൊന്നും പറ്റുന്നില്ല.
നിരവധിപേര്‍ വീഡിയോയയ്ക്ക് കമന്റുമായി എത്തി. "ഇത്തരം അനുകരണങ്ങള്‍ അത്ര നല്ലതല്ല. എന്നിരുന്നാലും ഇവരുടെ പ്രകടനം മികച്ചതെന്ന് പറയാതെ വയ്യ' എന്നാണൊരാള്‍ കുറിച്ചത്.