ത​ല​യി​ല്‍ ഗ്യാ​സ് സി​ലി​ണ്ട​റു​മാ​യി നൃ​ത്തം; പി​ന്നെ സം​ഭ​വി​ച്ച​ത്...

01:44 PM Oct 04, 2023 | Deepika.com
പ​ല​ത​രം ക​ലാ​പ്ര​ക​ട​ന​ങ്ങ​ള്‍ ന​മു​ക്ക് മു​ന്നി​ല്‍ എ​ത്തു​ന്ന കാ​ല​മാ​ണ​ല്ലൊ. ടി​വി​ഷോ​ക​ളി​ലൂ​ടെ​യും സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യും പ​ല​രും ത​ങ്ങ​ളു​ടെ ക​ഴി​വു​ക​ള്‍ കാ​ഴ്ച​ക്കാ​ര്‍​ക്ക് മു​ന്നി​ല്‍ എ​ത്തി​ച്ചു കൈ​യ​ടി നേ​ടു​ന്നു.

ചി​ല പ്ര​ക​ട​ന​ങ്ങ​ള്‍ ശ്വാ​സ​മ​ട​ക്കി​പി​ടി​ച്ചു​മാ​ത്ര​മേ നമുക്ക് കാ​ണാ​ന്‍ ക​ഴി​യു. അ​ത്ത​ര​ത്തി​ല്‍ ഒ​രു കാ​ഴ്ച​യാ​ണ് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ ഇ​പ്പോ​ള്‍ വൈ​റ​ല്‍.

സോ​ഷ്യ​ല്‍ മീ​ഡി​യ പ്ലാ​റ്റ്ഫോ​മാ​യ ഇ​ന്‍​സ്റ്റ​ഗ്രാ​മി​ല്‍ എ​ത്തി​യ വീ​ഡി​യോ​യി​ല്‍ ഒ​രു യു​വ​തി വീ​ട്ടി​ലാ​യി നൃ​ത്തം ചെ​യ്യു​ന്ന​താ​ണു​ള്ള​ത്. എ​ന്നാ​ല്‍ ഒ​രു ഗ്യാ​സ് സി​ലി​ണ്ട​ര്‍ ത​ല​യി​ല്‍​വ​ച്ചാ​ണ് ഇ​വ​ര്‍ നൃ​ത്തം ചെ​യ്യു​ന്ന​ത്.

നൃ​ത്തം​ പു​രോ​ഗ​മി​ക്കു​മ്പോ​ള്‍ ഇ​വ​ര്‍ ഒ​രു സ്റ്റീ​ല്‍ പാ​ത്ര​ത്തി​ന് മു​ക​ളി​ലാ​യി നി​ല്‍​ക്കു​ക​യാ​ണ്. പാ​ത്ര​ത്തി​ന് മു​ക​ളി​ല്‍​നി​ന്നും ഇ​വ​ര്‍ ന​ര്‍​ത്ത​നം തു​ട​രു​ന്നു. ഈ ​സ​മ​യ​വും ഇ​വ​രു​ടെ ത​ല​യി​ല്‍ ഗ്യാ​സ് സി​ലി​ണ്ട​ര്‍ ഉ​ണ്ട്.

വൈ​റ​ലാ​യി മാ​റി​യ നൃ​ത്ത​ത്തി​ന് നി​ര​വ​ധി ക​മ​ന്‍റു​ക​ള്‍ ല​ഭി​ക്കു​ക​യു​ണ്ടാ​യി. "സൂ​പ്പ​ര്‍, പ​ക്ഷേ ഇ​ത് അ​ല്‍​പം അ​പ​ക​ട​ക​ര​മാ​ണ്' എ​ന്നാ​ണൊ​രാ​ള്‍ കു​റി​ച്ച​ത്.