+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കര്‍ണാടക സംസ്ഥാന യുവജനോത്സവം ഒക്ടോബര്‍ 12,13 തീയതികളിൽ

ബംഗളൂരു: കേരളസമാജത്തിന്‍റെ ആഭിമുഖ്യത്തില്‍ കര്‍ണാടക സംസ്ഥാനത്തെ യുവാക്കള്‍ക്കായി സംഘടിപ്പിക്കുന്ന യുവജനോത്സവം കേരളത്തിലും കര്‍ണാടകയിലുമുണ്ടായ വെള്ളപ്പൊക്ക ദുരന്തത്തെ തുടര്‍ന്ന് ഒക്ടോബര്‍ 12,13 തീയതിക
കര്‍ണാടക സംസ്ഥാന യുവജനോത്സവം ഒക്ടോബര്‍ 12,13 തീയതികളിൽ
ബംഗളൂരു: കേരളസമാജത്തിന്‍റെ ആഭിമുഖ്യത്തില്‍ കര്‍ണാടക സംസ്ഥാനത്തെ യുവാക്കള്‍ക്കായി സംഘടിപ്പിക്കുന്ന യുവജനോത്സവം കേരളത്തിലും കര്‍ണാടകയിലുമുണ്ടായ വെള്ളപ്പൊക്ക ദുരന്തത്തെ തുടര്‍ന്ന് ഒക്ടോബര്‍ 12,13 തീയതികളിലേക്ക് മാറ്റിവെച്ചതായി ഭാരവാഹികള്‍ അറിയിച്ചു. ഇന്ദിരാനഗര്‍ ഫിഫ്ത് മെയിന്‍ നയൻത് ക്രോസിലുള്ള കൈരളീനികേതന്‍ എഡ്യുക്കേഷന്‍ ട്രസ്റ്റ് കാമ്പസില്‍ മൂന്ന് വേദികളിലായാണ് മത്സരങ്ങള്‍ നടക്കുക.

പദ്യം ചൊല്ലല്‍, ലളിതഗാനം, ശാസ്ത്രീയ സംഗീതം, നാടന്‍ പാട്ട്, മാപ്പിളപ്പാട്ട്, പ്രസംഗം (മലയാളം), നാടോടിനൃത്തം, ഭരതനാട്യം, മോഹിനിയാട്ടം, കുച്ചുപ്പുടി, ഓട്ടന്‍തുള്ളല്‍, മിമിക്രി, മോണോആക്ട്, സംഘനൃത്തം, കൈകൊട്ടിക്കളി (തിരുവാതിര), ഒപ്പന, മാര്‍ഗംകളി, ദഫ്മുട്ട് എന്നീ 18 ഇനങ്ങളില്‍ മത്സരം നടക്കും. അഞ്ചു മുതല്‍ 21 വയസുവരെ സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ എന്നീ മൂന്നു വിഭാഗങ്ങളിലായി മത്സരം നടക്കും. നൃത്ത ഇനങ്ങളില്‍ ആണ്‍കുട്ടികള്‍ക്കും പെൺകുട്ടികള്‍ക്കും പ്രത്യേകം മത്സരമുണ്ടാകും.

കര്‍ണാടകയുടെ എല്ലാഭാഗത്തുനിന്നുമുള്ള കലാകാരന്മാര്‍ക്ക് മത്സരങ്ങളില്‍ പങ്കെടുക്കാം. വ്യക്തിഗത മത്സരങ്ങളില്‍ ഒരാള്‍ക്ക്‌ പരാമാവധി അഞ്ച് ഇനങ്ങളില്‍ പങ്കെടുക്കാം. വ്യക്തിഗത മത്സരങ്ങളില്‍ ലഭിക്കുന്ന പോയിന്‍റുകളുടെ അടിസ്ഥാനത്തില്‍ കലാതിലകത്തെയും കലാപ്രതിഭയെയും തെരഞ്ഞെടുക്കും .മൂന്നു വിഭാഗത്തിലും കലാതിലകവും കലാപ്രതിഭയും ഉണ്ടാകുമെന്ന് ജനറല്‍ സെക്രട്ടറി റജികുമാര്‍, കള്‍ച്ചറല്‍ സെക്രട്ടറി വി.എല്‍. ജോസഫ് എന്നിവര്‍ അറിയിച്ചു. മത്സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഒക്ടോബര്‍ രണ്ടിന് മുന്‍പായി പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.

വിശദവിവരങ്ങള്‍ക്ക് : 9886628111, 9845015527, 9886181771