ആ​ടി​ന്‍റെ അ​ധി​നി​വേ​ശം അ​വ​സാ​നി​പ്പി​ച്ച് ജ​ര്‍​മ​ന്‍ ഷെ​പ്പേ​ര്‍​ഡ്; വീ​ഡി​യോ

12:30 PM Oct 03, 2023 | Deepika.com
നാ​യ​ക​ള്‍ മ​നു​ഷ്യ​രു​ടെ ഏ​റ്റ​വും വ​ലി​യ മി​ത്ര​ങ്ങ​ള്‍ ആ​ണ​ല്ലൊ. പ​ണ്ട് നാ​യാ​ട്ടി​നാ​യി നാം ​ഇ​വ​യെ ഉ​പ​യോ​ഗി​ച്ചു​തു​ട​ങ്ങി. ഇ​ന്ന​ത് കു​റ്റ​ന്വേ​ഷ​ണ​ത്തി​ല്‍​വ​രെ വ​ന്നു​നി​ല്‍​ക്കു​ന്നു. അ​മേ​രി​ക്ക​യി​ല്‍ ഉ​ള്ള ഒ​രു പോ​ലീ​സ് നാ​യ​യു​ടെ ചെ​യ്തി​ത​യാ​ണ് ഇ​പ്പോ​ള്‍ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ വൈ​റ​ല്‍.

എ​ക്‌​സി​ല്‍ എ​ത്തി​യ ദൃ​ശ്യ​ങ്ങ​ളി​ല്‍ ന്യൂ​യോ​ര്‍​ക്കി​ലെ ഒ​രു​തെ​രു​വി​ന്‍റെ കാ​ഴ്ച​യാ​ണു​ള്ള​ത്. വീ​ഡി​യോ​യു​ടെ തു​ട​ക്ക​ത്തി​ല്‍ 30ല്‍ ​പ​രം ആ​ടു​ക​ള്‍ നി​ര​ത്തി​ലാ​യി നി​ല്‍​ക്കു​ന്ന​ത് കാ​ണാം. ഈ ​ആ​ടു​ക​ള്‍ നി​ര​ത്തി​ല്‍ നി​ന്ന​തി​നാ​ല്‍ ഗ​താ​ത​ഗ​തം പി​ന്നീ​ട ബു​ദ്ധി​മു​ട്ടാ​യി മാ​റാം.

ഇ​ത് മ​ന​സി​ലാ​ക്കി​യ പോ​ലീ​സു​കാ​ര്‍ ഇ​വ​യെ നീ​ക്കം ചെ​യ്യാ​ന്‍ ശ്ര​മി​ക്കു​ക​യാ​ണ്. ഇ​തി​നാ​യി അ​വ​ർക്കൊ​പ്പം ഒ​രു നാ​യ​യു​മു​ണ്ട്. ഈ ​നാ​യ കൃ​ത്യ​മാ​യി ഇ​ട​പെ​ട്ട് ആ​ടു​ക​ളെ ഓ​ടി​ക്കു​ക​യാ​ണ്.

വീ​ഡി​യോ അ​വ​സാ​നി​ക്കു​ന്നി​ട​ത്ത് ആ​ടു​ക​ളെ മുഴുവ​ന്‍ ഈ ​നാ​യ പു​ല്‍​പു​റ​ങ്ങ​ളി​ലേ​ക്ക് എ​ത്തി​ക്കു​ന്നു. നാ​യ ഇ​വ​യെ ഒ​ന്നി​നേ​യും ഉ​പ്ര​ദ​വി​ച്ചി​ല്ല താ​നും.

വൈ​റ​ലാ​യി മാ​റി​യ ദൃ​ശ്യ​ങ്ങ​ള്‍​ക്ക് നി​ര​വ​ധി ക​മ​ന്‍റുക​ള്‍ ല​ഭി​ച്ചു. "നാ​യ ത​ന്‍റെ ജോ​ലി ന​ല്ല രീ​തി​യി​ല്‍ ചെ​യ്തി​രി​ക്കു​ന്നു' എ​ന്നാ​ണൊ​രാ​ള്‍ കു​റി​ച്ച​ത്.