+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പിഎൻബി മെറ്റ്‌ലൈഫ് ജൂണിയർ ബാഡ്മിറ്റൺ ചാമ്പ്യൻ‌ഷിപ്പ് ബംഗളൂരുവിൽ

ബംഗളൂരു: പിഎൻബി മെറ്റ്‌ലൈഫ് ഇന്ത്യ ഇൻഷുറൻസ് കമ്പനി ലിമിറ്റഡിന്‍റെ ആഭിമുഖ്യത്തിൽ നടത്തുന്ന ജൂണിയർ ബാഡ്മിന്‍റൺ ചാമ്പ്യൻഷിപ്പിന് ബംഗളൂരുവിൽ തുടക്കമായി. ഈമാസം ഏഴിന് ആരംഭിച്ച ടൂർണമെന്‍റ് കർണാടക ബാഡ്മിന്‍റൺ
പിഎൻബി മെറ്റ്‌ലൈഫ് ജൂണിയർ ബാഡ്മിറ്റൺ ചാമ്പ്യൻ‌ഷിപ്പ് ബംഗളൂരുവിൽ
ബംഗളൂരു: പിഎൻബി മെറ്റ്‌ലൈഫ് ഇന്ത്യ ഇൻഷുറൻസ് കമ്പനി ലിമിറ്റഡിന്‍റെ ആഭിമുഖ്യത്തിൽ നടത്തുന്ന ജൂണിയർ ബാഡ്മിന്‍റൺ ചാമ്പ്യൻഷിപ്പിന് ബംഗളൂരുവിൽ തുടക്കമായി. ഈമാസം ഏഴിന് ആരംഭിച്ച ടൂർണമെന്‍റ് കർണാടക ബാഡ്മിന്‍റൺ അസോസിയേഷൻ സെക്രട്ടറി പി. രാജേഷ്, മുൻ അന്താരാഷ്ട്ര താരം സാഗർ ചോപ്ര, മുൻ അന്താരാഷ്ട്ര താരവും ഇന്ത്യൻ ജൂണിയർ ടീം പരിശീലകയുമായ സയാലി ഗോഖലെ എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു. നഗരത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നായി 1,100 മത്സരാർഥികൾ ടൂർണമെന്‍റിൽ പങ്കെടുക്കുന്നുണ്ട്.

പിഎൻബി മെറ്റ്‌ലൈഫ് നടത്തിവരുന്ന ജൂണിയർ ബാഡ്മിന്‍റൺ ചാമ്പ്യൻഷിപ്പിന്‍റെ അഞ്ചാംപതിപ്പാണ് ഇപ്പോൾ നടക്കുന്നത്. രാജ്യത്തെ പത്ത് നഗരങ്ങളിലായി നടക്കുന്ന ചാമ്പ്യൻഷിപ്പിന്‍റെ അഖിലേന്ത്യാതല ഉദ്ഘാടനം നിർവഹിച്ചത് ഇന്ത്യൻ ബാഡ്മിന്‍റൺ താരം പി.വി. സിന്ധുവാണ്.