ബംഗളൂരു: രാമായണ മാസാചരണത്തോടനുബന്ധിച്ചു സോമഷെട്ടിഹള്ളി ആറ്റുകാൽ ദേവീക്ഷേത്രത്തിൽ വിശേഷാൽ പൂജകൾ സംഘടിപ്പിച്ചു. കർക്കിടകം ഒന്നിന് രാവിലെ ആറിന് അഷ്ടദ്രവ്യ മഹാഗണപതി ഹോമം, വിശേഷാൽ അർച്ചനകൾ, രാമായണ പാരായണം എന്നിവയും വൈകുന്നേരം അഞ്ചിന് ഭഗവതി സേവ, ദീപാരാധന തുടങ്ങിയവയും നടന്നു.
എല്ലാ വെള്ളിയാഴ്ചകളിലും, ശനിയാഴ്ചകളിലും വൈകുന്നേരം ഭഗവതി സേവയും, ഞായറാഴ്ചകളിൽ രാവിലെ മഹാഗണപതി ഹോമവും അന്നദാനവും നടത്തും. പൂജകൾക്ക് ശിവരാമൻ നന്പൂതിരി മുഖ്യ കാർമികത്വം വഹിക്കും. ക്ഷേത്ര കണ്‍വീനർ പി.രാമചന്ദ്രൻ നായർ, ജോയിൻറ് കണ്‍വീനർമാരായ എസ്.എസ്. വിശ്വനാഥൻ പിള്ള, ഒ.കെ. മുകുന്ദൻ, സുബ്രഹ്മണ്യൻ പിള്ള, ടി. വിജയകുമാർ തുടങ്ങിയവർ നേതൃത്വം നൽകും. പൂജകൾ ബുക്ക് ചെയ്യുവാൻ ബന്ധപ്പെടേണ്ട നന്പർ: 9844082061, 9845480079