+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പരാതി അറിയിക്കാൻ പോലീസ് സ്റ്റേഷനുകളിൽ ടോക്കൺ സംവിധാനം

ബംഗളൂരു: നഗരത്തിലെ പോലീസ് സ്റ്റേഷനുകളിൽ പരാതിക്കാർക്കായി ടോക്കൺ സംവിധാനം ഏർപ്പെടുത്തുന്നു. സ്റ്റേഷനിലെത്തുന്ന പരാതിക്കാർക്ക് എല്ലാവർക്കും കൃത്യസമയത്ത് നീതി ലഭിക്കുന്നുവെന്ന് ഉറപ്പാക്കാനാണിത്. ആദ്യം ലഭ
പരാതി അറിയിക്കാൻ പോലീസ് സ്റ്റേഷനുകളിൽ ടോക്കൺ സംവിധാനം
ബംഗളൂരു: നഗരത്തിലെ പോലീസ് സ്റ്റേഷനുകളിൽ പരാതിക്കാർക്കായി ടോക്കൺ സംവിധാനം ഏർപ്പെടുത്തുന്നു. സ്റ്റേഷനിലെത്തുന്ന പരാതിക്കാർക്ക് എല്ലാവർക്കും കൃത്യസമയത്ത് നീതി ലഭിക്കുന്നുവെന്ന് ഉറപ്പാക്കാനാണിത്. ആദ്യം ലഭിക്കുന്ന പരാതിക്ക് ആദ്യം തീർപ്പുണ്ടാക്കുന്ന രീതിയിലാണ് ടോക്കൺ സംവിധാനം. അതേസമയം, അടിയന്തരസ്വഭാവമുള്ള പരാതികൾക്ക് ഇത് ബാധകമല്ല. അടുത്ത മാസം മുതൽ ഈ സംവിധാനം ഏർപ്പെടുത്താനാണ് പദ്ധതിയെങ്കിലും ഇതുസംബന്ധിച്ച് അന്തിമതീരുമാനം കൈക്കൊണ്ടിട്ടില്ല. ഇതുസംബന്ധിച്ച് നഗരത്തിലെ മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ നിയമവിദഗ്ധരുമായി കൂടിക്കാഴ്ച നടത്തി.

സ്വാധീനമുള്ളവരുടെ പരാതികൾക്ക് പോലീസ് സ്റ്റേഷനുകളിൽ പ്രത്യേക പരിഗണന ലഭിക്കുന്നുവെന്നും സാധാരണക്കാർക്ക് നീതി വൈകുന്നതായും ആരോപണമുയർന്നിരുന്നു. ഇതോടെ, പോലീസ് സ്റ്റേഷനിലെത്താതെ മേലുദ്യോഗസ്ഥർക്ക് നേരിട്ട് പരാതി നല്കുന്നവരുടെ എണ്ണം വർധിച്ച സാഹചര്യത്തിലാണ് ടോക്കൺ സംവിധാനം ഏർപ്പെടുത്താൻ തീരുമാനിച്ചത്.