+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ്ത്രീ​ക​ൾ​ക്ക് ഇ​നി ധൈ​ര്യ​മാ​യി യാ​ത്ര​ചെ​യ്യാം; പി​ങ്ക് സാ​ര​ഥി​യെ​ത്തി

ബം​ഗ​ളൂ​രു: ബ​സ് യാ​ത്രി​ക​രാ​യ സ്ത്രീ​ക​ൾ​ക്ക് സു​ര​ക്ഷ​യൊ​രു​ക്കാ​ൻ ഇ​നി ബി​എം​ടി​സി​യു​ടെ പി​ങ്ക് സാ​ര​ഥി വാ​ഹ​ന​ങ്ങ​ളെ​ത്തും. അ​ത്യാ​ധു​നി​ക സം​വി​ധാ​ന​ങ്ങ​ളോ​ടു​കൂ​ടി​യ 25 പ​ട്രോ​ളിം​ഗ് വാ​ഹ​ന
സ്ത്രീ​ക​ൾ​ക്ക് ഇ​നി ധൈ​ര്യ​മാ​യി യാ​ത്ര​ചെ​യ്യാം; പി​ങ്ക് സാ​ര​ഥി​യെ​ത്തി
ബം​ഗ​ളൂ​രു: ബ​സ് യാ​ത്രി​ക​രാ​യ സ്ത്രീ​ക​ൾ​ക്ക് സു​ര​ക്ഷ​യൊ​രു​ക്കാ​ൻ ഇ​നി ബി​എം​ടി​സി​യു​ടെ പി​ങ്ക് സാ​ര​ഥി വാ​ഹ​ന​ങ്ങ​ളെ​ത്തും. അ​ത്യാ​ധു​നി​ക സം​വി​ധാ​ന​ങ്ങ​ളോ​ടു​കൂ​ടി​യ 25 പ​ട്രോ​ളിം​ഗ് വാ​ഹ​ന​ങ്ങ​ളാ​ണ് പി​ങ്ക് സാ​ര​ഥി എ​ന്ന പേ​രി​ൽ ബി​എം​ടി​സി നി​ര​ത്തി​ലി​റ​ക്കി​യ​ത്. പ്ര​ധാ​ന​പ്പെ​ട്ട റൂ​ട്ടു​ക​ളി​ലും ബ​സ് സ്റ്റാ​ൻ​ഡു​ക​ളി​ലും ഈ ​വാ​ഹ​ന​ങ്ങ​ൾ പ​ട്രോ​ളിം​ഗ് ന​ട​ത്തും. സ്ത്രീ​ക​ൾ​ക്ക് യാ​ത്ര​യ്ക്കി​ടെ ഏ​ത് അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ളി​ലും പി​ങ്ക് സാ​ര​ഥി​യു​ടെ സേ​വ​നം തേ​ടാ​നാ​കും.

ബി​എം​ടി​സി ബ​സു​ക​ളി​ൽ സ്ത്രീ​ക​ൾ​ക്കെ​തി​രാ​യ അ​തി​ക്ര​മ​ങ്ങ​ൾ വ​ർ​ധി​ക്കു​ന്ന​താ​യി പ​രാ​തി​ക​ൾ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പി​ങ്ക് സാ​ര​ഥി പ​ദ്ധ​തി ന​ട​പ്പാ​ക്കാ​ൻ അ​ധി​കൃ​ത​ർ തീ​രു​മാ​നി​ച്ച​ത്. കേ​ന്ദ്ര​സ​ർ​ക്കാ​രി​ൻ​റെ നി​ർ​ഭ​യ ഫ​ണ്ട് ഉ​പ​യോ​ഗി​ച്ചാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്.

ബ​സു​ക​ളി​ൽ നേ​രി​ടു​ന്ന ലൈം​ഗി​ക അ​തി​ക്ര​മം, ജീ​വ​ന​ക്കാ​രി​ൽ നി​ന്നു​മു​ള്ള മോ​ശം പെ​രു​മാ​റ്റം തു​ട​ങ്ങി​യ പ​രാ​തി​ക​ളെ​ല്ലാം പി​ങ്ക് സാ​ര​ഥി​യെ അ​റി​യി​ക്കാം. കേ​ന്ദ്രീ​കൃ​ത ക​ണ്‍​ട്രോ​ൾ റൂ​മി​ലേ​ക്കാ​ണ് സ​ന്ദേ​ശം ആ​ദ്യ​മെ​ത്തു​ക. അ​വി​ടെ​നി​ന്ന് ജി​പി​എ​സ് സം​വി​ധാ​ന​മു​പ​യോ​ഗി​ച്ച് ബ​സി​നു ഏ​റ്റ​വു​മ​ടു​ത്തു​ള്ള പി​ങ്ക് സാ​ര​ഥി വാ​ഹ​നം ക​ണ്ടെ​ത്തി​യ ശേ​ഷം അ​വ​ർ​ക്ക് പ​രാ​തി കൈ​മാ​റും. പ​രാ​തി ല​ഭി​ച്ചാ​ൽ ഉ​ട​ൻ ത​ന്നെ വാ​ഹ​നം ബ​സി​നു സ​മീ​പ​മെ​ത്തും. ആ​വ​ശ്യ​മെ​ങ്കി​ൽ പോ​ലീ​സി​ന്‍റെ സ​ഹാ​യം തേ​ടാ​നും പി​ങ്ക് സാ​ര​ഥി ജീ​വ​ന​ക്കാ​ർ​ക്ക് ക​ഴി​യും.