ബംഗളൂരു: ഗുരുദേവ് ശ്രീ ശ്രീ രവിശങ്കരുടെ പ്രമുഖശിഷ്യയും ജീവനകലയുടെ രാജ്യാന്തര പരിശീലകയുമായി പ്രവർത്തിച്ചുവരുന്ന ലതാകണ്ണൻ അയ്യരെ ബംഗളൂരു ആശ്രമത്തിൽ നടന്ന ചടങ്ങിൽ ആർട് ഓഫ് ലിവിംഗ് വോളണ്ടിയർ ട്രെയ്നിംഗ് പ്രോഗ്രാമിന്റെ വിദഗ്ധ പരിശീലകയായി ഗുരുദേവ് ശ്രീ ശ്രീ രവിശങ്കർ നിയമനം നൽകി. ആർട് ഓഫ് ലിവിംഗ് പരിശീലകരാവാനുള്ളവർക്ക് വിദഗ്ധപരിശീലനം നൽകുന്നതിനായാണ് ലതകണ്ണൻ അയ്യരെ ഗുരുദേവ് നിയോഗിച്ചത്.
15 വർഷത്തിലേറെയായി ബംഗളൂരു വ്യക്തിവികാസ് കേന്ദ്രയുടെ കീഴിൽ ആർട് ഓഫ് ലിവിംഗ് പരിശീലകയായായി പ്രവർത്തിച്ചുവരുന്ന ലതാ കണ്ണൻ അയ്യർ തിരുവനന്തപുരം കരമനസ്വദേശിയാണ്.
ദിവ്യ സമാജ് കാനിർമ്മാണ് പദ്ധതിയുടെ കർണാടക സംസ്ഥാനത്തിലെ ആദ്യ വനിതാ പരിശീലകയായി ശ്രീ ശ്രീ ഗുരുദേവ് നിയമനം നൽകിയതും ലതകണ്ണനെയായിരുന്നു.
യോഗയും സംഗീതവും സമന്വയിപ്പിച്ചുകൊണ്ട് നൃത്ത പരിപാടിനടത്താറുള്ള ഇന്ത്യയിലെ പ്രശസ്ഥ യോഗ ഡാൻസറും , ഗായികയുമായ ലതാകണ്ണൻ യൂറോപ്പ്, ജർമ്മനി, ഇറ്റലി, ഫ്രാൻസ്, ഹോളണ്ട് തുടങ്ങിയ നിരവധി വിദേശരാജ്യങ്ങൾക്കൊപ്പം ഗൾഫ് നാടുകളിലും ശ്രീ ശ്രീ രവിശങ്കരുടെ നിർദേശാനുസരണം പ്രവർത്തിച്ചിട്ടുണ്ട്. ആയിരക്കണക്കിന് വിദേശികൾക്കും ഇന്ത്യക്കാർക്കുമായി യോഗാ പ്രോഗ്രാമുകൾ ,ദിവ്യ സമാജ് കാനിർമ്മാണ്. ആർട് എക്സൽ, യെസ്പ്ലസ് പ്രജ്ഞയോഗ തുടങ്ങിയ പരിശീലനങ്ങൾക്ക് ഇതിനകം നേതൃത്വം നൽകിയിതായും പറഞ്ഞു.