ബംഗളൂരു: കേരളത്തിലേക്കുള്ള കർണാടക ആർടിസിയുടെ ആദ്യ വോൾവോ മൾട്ടി ആക്സിൽ സ്ലീപ്പർ ബസ് ബംഗളൂരു എറണാകുളം റൂട്ടിൽ സർവീസ് ആരംഭിച്ചു. കർണാടക ആർടിസി അംബാരി ഡ്രീംക്ലാസ് ബസ് സേലം വഴിയാണ് സർവീസ് നടത്തുന്നത്. 1410 രൂപയാണ് ടിക്കറ്റ് നിരക്ക്. കർണാടക ആർടിസിയുടെ റിസർവേഷൻ കൗണ്ടറുകളിൽ നിന്നും വെബ്സൈറ്റിലൂടെയും ടിക്കറ്റ് ബുക്ക് ചെയ്യാം.
രാത്രി 9.32ന് ബംഗളൂരു ശാന്തിനഗർ ടെർമിനലിൽ നിന്ന് പുറപ്പെടുന്ന ബസ് പിറ്റേന്ന് രാവിലെ 7.47ന് എറണാകുളത്തെത്തും. തിരികെ രാത്രി 9.01ന് എറണാകുളത്തുനിന്ന് പുറപ്പെടുന്ന ബസ് പിറ്റേന്ന് രാവിലെ 7.16ന് ബംഗളൂരുവിലെത്തും.
വൈകാതെ തന്നെ തൃശൂരിലേക്കും കോഴിക്കോട്ടേക്കും വോൾവോ മൾട്ടി ആക്സിൽ സ്ലീപ്പർ ബസുകൾ ആരംഭിക്കുമെന്നും കർണാടക ആർടിസി അറിയിച്ചിട്ടുണ്ട്.